ADVERTISEMENT

വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് നാം. മാർച്ച് 14 ന് ആകാശത്ത് ചന്ദ്രഗ്രഹണം നടക്കും, ഭൂമിയുടെ നിഴലിലൂടെ കടന്നുപോകുമ്പോൾ ചന്ദ്രൻ കടും ചുവപ്പായി മാറും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഈ അപൂർവ ആകാശ പ്രതിഭാസം ഏറ്റവും നല്ലപോലെ ദൃശ്യമാകും. നാസ നിരീക്ഷണാലയങ്ങളിൽനിന്നുള്ള ലൈവ് വിഡിയോകൾ കാണാനാകും.

 ഏഷ്യയുടെ പല ഭാഗങ്ങളിലും  ഇന്ത്യയിലും ഉള്ളവർക്ക് ഈ ദൃശ്യങ്ങൾ തൽക്കാലം തത്സമയം കാണാൻ കഴിയില്ലെന്നാണ് നിഗമനം. പൂർണ്ണ ചന്ദ്രഗ്രഹണം നേരിട്ട് കാണാൻ കഴിയാത്തവർക്കായി, നിരവധി നിരീക്ഷണാലയങ്ങളും ജ്യോതിശാസ്ത്ര സംഘടനകളും തത്സമയ സ്ട്രീം വാഗ്ദാനം ചെയ്യുന്നുണ്ട്.

സൂപ്പർ സൺ, ഇന്നലെ സൂര്യാസ്തമനത്തിനു ശേഷം പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ശുക്രനും ചന്ദ്രനും അടുത്തടുത്ത് എത്തിയപ്പോൾ. പത്തനംതിട്ടയിൽ നിന്നുള്ള കാഴ്ച. ചിത്രം: അരുൺ ജോൺ∙ മനോരമ
ഫയൽ ചിത്രം ചിത്രം: അരുൺ ജോൺ∙ മനോരമ

ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോഴാണ്. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുകയും ചന്ദ്രൻ മങ്ങിയോ ചുവപ്പ് നിറത്തിലോ കാണപ്പെടുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷം സൂര്യന്റെ പ്രകാശത്തെ വ്യതിചലിപ്പിക്കുകയും (scattering) ചുവപ്പ് നിറത്തിലുള്ള പ്രകാശം മാത്രം ചന്ദ്രനിൽ എത്തുകയും ചെയ്യുന്നു. ഇതാണ് ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണാനുള്ള കാരണം. പൂർണതയിൽ ഒരു മണിക്കൂറോളം ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ചന്ദ്രന്‍ കാണപ്പെടാം.

സാംസ്കാരിക-പൗരാണിക പ്രാധാന്യത്തിനൊപ്പം ഖഗോള വസ്തുക്കളുടെ ചലനത്തെക്കുറിച്ചും ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാൻ ബ്ലഡ് മൂൺ പോലെയുള്ള ആകാശ വിസ്മയങ്ങൾ സഹായിക്കുന്നു. 

English Summary:

Look up: March full moon is a Full Worm “Blood” Moon: A Lunar Eclipse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com