സുനിതയെ തിരികെയെത്തിക്കാൻ ഡ്രാഗൺ; ക്രൂ10, 28.5 മണിക്കൂർ ബഹിരാകാശത്ത്, ബൂസ്റ്റർ തിരിച്ചിറങ്ങി:വിഡിയോ, ചിത്രങ്ങൾ

Mail This Article
ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറിനും സുനിത വില്യംസിനും മടങ്ങാൻ വഴിയൊരുങ്ങുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ –9 റോക്കറ്റിൽ ക്രൂ -10 വിക്ഷേപിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 4.33നായിരുന്നു (പ്രാദേശിക സമയം വൈകിട്ട് 7.03ന്),
നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരെ വഹിച്ച ഡ്രാഗൺ ബഹിരാകാശ പേടകത്തെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് നാസയുടെ കെന്നഡി സ്പേസ് സെന്റർ ലോഞ്ച് കോംപ്ലക്‌സ് 39A യിൽനിന്നുമാണ് ഭ്രമണപഥത്തിലെത്തിച്ചത്.
28.5 മണിക്കൂറോളം ബഹിരാകാശത്തിൽ ചെലവിട്ടതിനുശേഷം മാർച്ച് 15 ശനിയാഴ്ച ഏകദേശം രാത്രി 11:30ന്( ഇഡിറ്റി) ബഹിരാകാശ പേടകം സ്റ്റേഷന്റെ ഹാർമണി മൊഡ്യൂളിന്റെ പോർട്ടിൽ ഡോക്ക് ചെയ്യും. ഡോക്ക് ചെയ്തതിന് തൊട്ടുപിന്നാലെ, പരിക്രമണ ലബോറട്ടറിയിൽ ക്രൂ എക്‌സ്‌പെഡിഷൻ 72/73-ൽ ചേരും.
നാസ ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, ഡോൺ പെറ്റിറ്റ്, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ അലക്സാണ്ടർ ഗോർബുനോവ്, അലക്‌സി ഓവ്‌ചിനിൻ, ഇവാൻ വാഗ്‌നർ എന്നിവരോടൊപ്പം ക്രൂ-10 കൂടി ചേരുന്നതോടെ ബഹിരാകാശ നിലയത്തിലെ ക്രൂവിന്റെ എണ്ണം ചുരുങ്ങിയ സമയത്തേക്ക് പതിനൊന്ന് ഉയരും. ഹേഗ്,സുനിത വില്യംസ്, വിൽമോർ, ഗോർബുനോവ് എന്നിവർ മാർച്ച് 19 ബുധനാഴ്ചയ്ക്ക് മുമ്പ് ഭൂമിയിലേക്ക് മടങ്ങും.
കലിഫോർണിയയിലെ ഹത്തോണിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന്, സ്പെയ്സ് എക്സ്പ്രവർത്തനങ്ങൾ നിരീക്ഷിക്കും. ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിൽ നിന്ന്, നാസയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ക്രൂ-9 സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് മുന്നോടിയായി, ഫ്ലോറിഡ തീരത്തെ സ്പ്ലാഷ്ഡൗൺ സൈറ്റുകളിലെ കാലാവസ്ഥാ സാഹചര്യങ്ങൾ മിഷൻ ടീമുകൾ അവലോകനം ചെയ്യും, അതിനുശേഷമാകും തിരികെയെത്താനുള്ള കൃത്യസമയം തീരുമാനിക്കുക.
നാസ+ൽ തത്സമയ സംപ്രേഷണം ഞായറാഴ്ച രാവിലെ(IST) ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഡോക്കിങി ന് ശേഷം ഡ്രാഗണിനും ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിനും ഇടയിലുള്ള ഹാച്ച് തുറക്കുന്നതിന് മുമ്പ് ക്രൂ-10 ൽ നിന്നുള്ള സ്വാഗത പ്രസംഗങ്ങളും സ്‌പെയ്സ് എക്‌സ് ക്രൂ9ന്റെ വിടവാങ്ങൽ പ്രസംഗങ്ങളും നാസ സംപ്രേഷണം ചെയ്യും.