ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക്; അപകടം പതിയിരിക്കുന്ന ആ തിരിച്ചുവരവ്, വിശദമായി അറിയാം: വിഡിയോ
.jpg?w=1120&h=583)
Mail This Article
രാജ്യാന്തര ബഹിരാകാശ നിലയം (ISS) ഭൂമിക്ക് മേൽ ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ഒരു കേന്ദ്രമാണ്. ഇവിടെ പരീക്ഷണ-നിരീക്ഷണങ്ങളിലേർപ്പെടുന്ന ബഹിരാകാശയാത്രികർ അവർക്കായി നിശ്ചയിച്ച ദൗത്യങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങേണ്ടതുണ്ട്.
സുനിത വില്യംസും ബുച്ച് വിൽമോറും അവരുടെ സ്റ്റാർലൈനർ ബോയിങ് പേടകത്തിന് സംഭവിച്ച തകരാറിനാൽ ഏകദേശം 9 മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 'കുടുങ്ങിക്കിടക്കുയായിരുന്നു'. ആശങ്കയോടെ കാത്തിരുന്ന ലോകമെമ്പാടുമുള്ളവർക്ക് ആശ്വാസം പകർന്ന് സ്പെയ്സ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം വൈകാതെ ഭൂമിയിലെത്തും. വിശദമായി അറിയാം.
ക്രൂ-10 ദൗത്യം
സ്പെയ്സ്‌എക്സ് നാസയുമായി ചേർന്നാണ് ക്രൂ-10 ദൗത്യം നടത്തിയത്, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) നാല് ബഹിരാകാശയാത്രികരെ അയയ്ക്കുന്നതായിരുന്നു ഈ ദൗത്യം.

ക്രൂ-10 അവിടെ എത്തിയതിനുശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും നാസയുടെ നിക് ഹേഗും ബഹിരാകാശയാത്രികനായ അലക്സാണ്ടർ ഗോർബുനോവും ഭൂമിയിലേക്ക് മടങ്ങുന്നത്,ഐഎസ്എസുമായുള്ള ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് വിജയമായതോടെ സുനിത ഉൾപ്പെടെ 4 യാത്രികർ കയറിയ ഡ്രാഗൺ പേടകം ഭൂമിയിലേക്കു യാത്ര ആരംഭിച്ചു.
ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഡോച്ചിങ്ങും വിജയമായിരുന്നു. നാളെ(19ന്) പുലർച്ചെ 3.30ന് ഇവർ ഭൂമിയിൽ എത്തുമെന്നാണു നിഗമനം.
ക്രൂ-10 ദൗത്യത്തിലെ ബഹിരാകാശയാത്രികർ:
നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരാണ് ക്രൂ 10 ദൗത്യത്തിലുള്ളത്.

യാത്ര: ഫാൽക്കൺ 9 റോക്കറ്റ് ഡ്രാഗൺ പേടകത്തെ മണിക്കൂറിൽ 17,500 മൈൽ വേഗത്തിൽ ബഹിരാകാശത്തേക്ക് എത്തിച്ചു. ഏകദേശം 28.5 മണിക്കൂറിന് ശേഷമാണ് പേടകം ഐഎസ്എസിലെത്തുന്നത്.

മടക്കം: നാളെ (19) ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയ. വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു ഡ്രാഗൺ പേടകം പ്രവേശിക്കും. പുലർച്ചെ 3.30ന് പേടകം ഭൂമിയിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. സാഹചര്യങ്ങൾക്ക് അനുസരിച്ചു ഭൂമിയിൽ വരുന്ന തീയതിയിലും സമയത്തിലും മാറ്റം വരാമെന്നു നാസ അറിയിച്ചു.
സുനിത വില്യംസിന്റെ ബഹിരാകാശ ജീവിതം: സുനിത വില്യംസ് ഏകദേശം 9 മാസത്തോളം ബഹിരാകാശത്ത് ചിലവഴിച്ചു. ഈ കാലയളവിൽ അവർ ബഹിരാകാശത്ത് പച്ചക്കറി കൃഷി ചെയ്യുകയും നിരവധി പരീക്ഷണങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. 62 മണിക്കൂറിലധികം അവൾ ബഹിരാകാശത്ത് നടന്നു.
ക്രൂ-10 ദൗത്യത്തിന്റെ വിക്ഷേപണം നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണം ചെയ്യും. താഴെക്കാണുന്ന വിഡിയോയിൽ ഒരു നാസ ബഹിരാകാശ യാത്രികർ എങ്ങനെയാണ് തിരികെയെത്തുന്നതെന്ന് മനസിലാക്കാനാകും.
ഒറ്റനോട്ടത്തിൽ മനസിലാക്കാം
∙അൺഡോക്കിങ് – ക്യാപ്സൂൾ ISS-ൽ നിന്ന് വേർപെടുന്നു.
∙ഡി ഓർബിറ്റ് ബേൺ – ഭ്രമണപഥം മാറ്റുന്നു.

∙റി എൻട്രി ഫെയ്സ് – ഭൂമിയിലേക്ക് അതിവേഗം പ്രവേശിക്കുന്നു.
∙പാരഷൂട് ഡിപ്ലോയ്മെന്റ് – വേഗത കുറയ്ക്കുന്നു.
ലാൻഡിങ്– ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങുന്നു.
∙ഡ്രാഗൺ സ്പെയ്സ് ക്രാഫ്റ്റ്
ഡ്രാഗണിന് 7 യാത്രക്കാരെ വരെ ഭൂമിയുടെ ഭ്രമണപഥത്തിലേക്കും പുറത്തേക്കും വഹിക്കാൻ കഴിയും.
∙ഡ്രാക്കോ ത്രസ്റ്ററുകൾ
∙ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ 16 ഡ്രാക്കോ ത്രസ്റ്ററുകൾ സജ്ജീകരിച്ചിരിക്കുന്നു,
∙ക്രൂ ഡ്രാഗൺ കാപ്സ്യൂളിലേക്ക് മാറിയ ശേഷം, കാപ്സ്യൂൾ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്ക് യാത്രയാകും.
∙അതിവേഗം ഭൂമിയിലേക്ക് പ്രവേശിക്കും.ക്യാപ്സൂളിന്റെ ഹീർ ഷീൽഡ് (Heat Shield) 1,600 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകാം!
∙ഡ്രാഗൺ കാപ്സ്യൂളിന്റെ താപ കവചം അതിയായ ചൂടിൽ നിന്ന് ബഹിരാകാശയാത്രികരെ സംരക്ഷിക്കും.ഈ ഘട്ടത്തിൽ, ബഹിരാകാശയാത്രികർ ജീ-ഫോഴ്സ് (G-Force) കനത്ത സമ്മർദ്ദം അനുഭവിക്കും
∙ഭൂമിയിൽ നിന്ന് 7 കിലോമീറ്റർ ഉയരത്തിൽ പ്രധാന പാരച്യൂട്ട് തുറക്കും. സുരക്ഷിതമായി കടലിൽ ഇറങ്ങുകയും ചെയ്യും.
ഡ്രാഗൺ പാരച്യൂട്ട് സിസ്റ്റം
∙ബഹിരാകാശ പേടകത്തെ തിരിച്ചിറക്കുന്നതിനായി രണ്ട് ഡ്രോഗ് പാരച്യൂട്ടുകളുണ്ട്
∙വേഗത കുറയ്ക്കുന്നതിനായി നാല് പ്രധാന പാരച്യൂട്ടുകളും ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
∙ രക്ഷാപ്രവർത്തകരുടെ സംഘങ്ങൾ ബഹിരാകാശയാത്രികരെ ഉടൻ തന്നെ ക്യാപ്സൂളിൽ നിന്ന് പുറത്തെടുക്കും.
∙ഭൂമിയിലെ ഗുരുത്വാകർഷണത്തിൽ സാധാരണ ജീവിതത്തിലേക്കു തിരിച്ചുപോകാൻ വേണ്ടി തിരികെയെത്തിയ ബഹിരാകാശ യാത്രകർക്കായി നിരവധി പരിശീലനങ്ങളും ആരോഗ്യ പരിശോധനകളും നടക്കും.