‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’:ബഹിരാകാശ യാത്രയ്ക്കുശേഷം പ്രതിശ്രുധ വധു തിരികെയെത്തി,വാരിപ്പുണർന്ന് ബെസോസ്: വിഡിയോ

Mail This Article
സംഘാംഗങ്ങൾ എല്ലാവരും വനിതകൾ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എൻഎസ് 31 എന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യം ചരിത്രത്തിൽ ഇടംനേടിയിരിക്കുന്നത്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസും ക്യേറ്റി പെറിയും മറ്റ് നാല് വനിതകളും ബ്ലൂ ഒറിജിൻ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പോകുകയും തിങ്കളാഴ്ച വിജയകരമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.
ഭൂമിയിലേക്ക് മടങ്ങിയെത്തിയ ശേഷം കാപ്സ്യൂളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ലോറൻ സാഞ്ചസിനെ ബെസോസ് വാരിപ്പുണർന്ന് സ്വീകരിക്കുന്നത് അവിസ്മരണീയ കാഴ്ചയായി മാറി. ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് ‘ബ്ലൂ ഒറിജിൻ’ .
മാധ്യമ പ്രവർത്തകയായ ലോറൻ സാഞ്ചസിനെക്കൂടാതെ പ്രശസ്ത ഗായിക ക്യേറ്റി പെറി , മാധ്യമ പ്രവർത്തക ഗെയിൽ കിംങ്, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവർത്തക അമാൻഡ ന്യൂയെൻ, ചലച്ചിത്ര നിർമാതാവ് കരിൻ ഫ്ലിൻഎന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
1963-ൽ സോവിയറ്റ് ബഹിരാകാശയാത്രികയായ വാലന്റീന തെരേഷ്കോവ - ബഹിരാകാശത്തെ ആദ്യ വനിത - ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിയതിനുശേഷം, സ്ത്രീകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ യാത്രയായിരുന്നു ഇത്.