ADVERTISEMENT

‌കൃത്യമായ ഇടവേളകളിൽ സ്വർണവില സ്വന്തം റെക്കോർഡുകൾ തിരുത്തി കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു എന്റെ പൊന്നേയെന്ന് അമ്പരന്ന് നമ്മൾചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ നിരവധി കാരണങ്ങൾ ഉണ്ടാകും. എന്നാൽ വലിയ യുദ്ധങ്ങൾക്കും പിടിച്ചടക്കലുകൾക്കും  അതോടൊപ്പം നേട്ടങ്ങൾക്കും കാരണമാകുന്ന ഈ സ്വർണം ഭൂമിയിൽ എവിടെ നിന്നുവന്നു.സ്വർണഖനികളിൽ നിന്ന് എന്നാണ് നമുക്ക് പറയാവുന്ന ഉത്തരം. എന്നാൽ സ്വർണത്തിന്റെ ഉദ്ഭവ കഥ വളരെ പഴയതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

ഭൂമിയേക്കാൾ പഴക്കമുണ്ട് ഈ കഥയ്ക്ക്.

പുരാതന കാല ആസ്ടെക് വിഭാഗക്കാർ സ്വർണം സൂര്യന്റെ വിയർപ്പിൽ നിന്ന് ഉണ്ടായതാണെന്ന് കരുതിയിരുന്നു. ഇതൊരു കെട്ടുകഥയിലധിഷ്ഠിതമായ വിശ്വാസം ആണ്. എന്നാൽ സ്വർണമുണ്ടായത് താരങ്ങളുടെ പരിണാമദശയിൽ അവസാനം സംഭവിക്കുന്ന സൂപ്പർനോവ വിസ്ഫോടനത്താലാണെന്ന് പ്രബലമായ ഒരു സിദ്ധാന്തം പറയുന്നു.ബിഗ് ബാങ്ങിനു ശേഷം ഹൈഡ്രജൻ ഹീലിയം എന്നിങ്ങനെ രണ്ട് മൂലകങ്ങളായിരുന്നു ഉണ്ടായത്. 

പിന്നീട് ഭാരം കുറഞ്ഞ മൂലകങ്ങളിൽ നിന്നു ഭാരം കൂടിയ മൂലകങ്ങൾ താരങ്ങളിലെ പ്രവർത്തനങ്ങൾ മൂലമുണ്ടായി. എന്നാൽ അപ്പോഴും സ്വർണം പ്രപഞ്ചത്തിൽ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഭാരമേറിയ നക്ഷത്രങ്ങൾ തങ്ങളുടെ പരിണാമദശിൽ സൂപ്പർനോവകളായി പൊട്ടിത്തെറിച്ചു.

വാതകങ്ങളം പൊടിപടലങ്ങളുമടങ്ങിയനെബുലകൾ ഉണ്ടായി. ഈ നെബുലകളിൽ ന്യൂട്രോൺ കാപ്ചർ എന്ന പ്രക്രിയ നടന്നതാണ് സ്വർണമുണ്ടാകാൻകാരണമായതെന്ന് വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.ഏതായാലും പ്രപഞ്ചത്തിന്ന് അനേകം ട്രില്യൺ കോടിക്കണക്കിന് സ്വർണമുണ്ടാകും.

ഭൂമിയിലേക്ക് സ്വർണമെത്തുന്നതിൽ ഉൽക്കകൾ ഒരു പങ്കുവഹിച്ചിട്ടുണ്ടത്രേ

സൈക്കി 16  എന്ന ഛിന്നഗ്രഹം, ഛിന്നഗ്രഹങ്ങൾക്കിടയിൽ അതി പ്രശസ്തനാണ്, വ്യത്യസ്തനും.  സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000 കോടി) മൂല്യമുള്ളതാണ് ഈ ഛിന്നഗ്രഹം.ഭൂമിയിലെ മുഴുവൻ രാജ്യങ്ങളുടെയും മൊത്തം സമ്പദ്‌വ്യവസ്ഥയുടെ ആകെത്തുകയേക്കാൾ കൂടുതലാണ് ഇത്.

A miner holds in his hands two stones that potentially contain gold in the Kamituga artisanal mine, in the South Kivu province in the east of the Democratic Republic of Congo, on September 20, 2024. - At Kamituga, a town some 40 kilometres (25 miles) from Kitutu, gold mining is in full throttle.
In one site mined by Congolese cooperative Mwenga Force, some 400 people delve into vast open pits hoping to make a few dollars a day.
Artisanal mining is small-scale mining, carried out by individuals without big machinery and not employed by big businesses.
Hundreds of foreign companies, most of which are Chinese owned, mine gold in the mineral-rich province often without permits and without declaring profits, according to local authorities. (Photo by Glody MURHABAZI / AFP)
Photo by Glody MURHABAZI / AFP

ഛിന്നഗ്രഹത്തിന്റെ ഒരു തരി കിട്ടുന്നവർക്ക് ലോകത്തിലെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിനെക്കാൾ സമ്പത്തുണ്ടാകുമെന്നാണു പറയപ്പെടുന്നത്.  സ്വർണം, ഇരുമ്പ്, നിക്കൽ എന്നിവയ്ക്കൊപ്പം ഭൂമിയിൽ അത്യപൂർവമായ ലോഹങ്ങളുമുള്ളതിനാലാണ് ഇത്രയും വില.

1852 ൽ ഇറ്റലിയിലെ നേപ്പിൾസിൽ വാനനിരീക്ഷകനായ അനിബെൽ ഡി ഗാസ്പാരിസാണ് ഈ ഛിന്നഗ്രഹം കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തെക്കുറിച്ച് വിശദമായി പഠിക്കാനായി ഒരു ദൗത്യം നാസ വിടുന്നുണ്ട്. പ്രധാനമായും ഇരുമ്പും നിക്കലുമാണ് ഈ ഛിന്നഗ്രഹത്തിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ സ്വർണവും ധാരാളമുണ്ട്. ഒപ്പം അമൂല്യ ലോഹങ്ങളായ പ്ലാറ്റിനവും ഇറിഡിയവും റീനിയവും.

English Summary:

Gold's origin story begins with supernova explosions, where heavy elements like gold were created. Meteorite impacts later brought this precious metal to Earth, influencing its current value and high price.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com