ADVERTISEMENT

ഭൂമിയുടെ സാഹചര്യങ്ങളാണു മനുഷ്യനെ പരുവപ്പെടുത്തിയെടുത്തത്. ഗുരുത്വബലം, താപനില തുടങ്ങിയവയൊക്കെ മനുഷ്യശരീരത്തെ രൂപീകരിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ ഘടകങ്ങളാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഈ ഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് ട്യൂൺ ചെയ്യപ്പെട്ടതാണ് നമ്മുടെയൊക്കെ ശരീരം.

ചൊവ്വ പോലെ മറ്റൊരു ഗ്രഹത്തിൽ നാം താമസിക്കാൻ തുടങ്ങിയാൽ എന്താകും നമുക്കു സംഭവിക്കുന്ന മാറ്റങ്ങൾ? ചൊവ്വയിൽ ഇപ്പോഴൊന്നും നാം താമസിക്കാൻ പോകുന്നില്ല, പക്ഷേ അങ്ങനെയൊരു സാധ്യത ഇല്ലാതെയാക്കാനുമാകില്ല.

Mars with its two cratered moons Phobos and Deimos. Elements of this image furnished by NASA..  Photo credits: Elen11/ istock.com
NASA.. Photo credits: Elen11/ istock.com

ചൊവ്വയിൽ ഗുരുത്വാകർഷണം ഭൂമിയുടേതിന് മൂന്നിലൊന്ന് മാത്രമാണ്. നേർത്ത അതിന്‌റെ അന്തരീക്ഷത്തിൽ കാർബൺ ഡയോക്‌സൈഡ് മാത്രമാണുള്ളത്. സൂര്യനിൽ നിന്നുള്ള ഹാനികരമായ ആണവവികിരണങ്ങളും നമ്മെ വേട്ടയാടും.

ചൊവ്വയിൽ ജീവിക്കുന്നത് അത്ര സുഖകരമായ കാര്യമാകില്ലെന്നു സാരം. അതിനാൽ തന്നെ ചൊവ്വയിലെ ജീവിതം വലിയ മാറ്റങ്ങളാകും മനുഷ്യശരീരത്തിൽ വരുത്തുക. നമ്മളിൽ നിന്നും തീർത്തും വിഭിന്നമായ ബാഹ്യരൂപമായിരിക്കും ചൊവ്വാമനുഷ്യർക്കെന്നും ഗവേഷകർ പറയുന്നു.

ചൊവ്വയിൽ വീഴുന്ന കടുത്ത വികിരണങ്ങൾ ഒട്ടേറെ ജനിതകവ്യതിയാനങ്ങൾക്കു വഴിവയ്ക്കും. വികിരണങ്ങൾ ചെറുക്കാനുള്ള പിഗ്മെന്‌റുകൾ ശരീരത്തിൽ വർധിത തോതിലുണ്ടാകും. ഇതു വ്യത്യസ്തമായ ശരീരനിറങ്ങൾക്കാകും വഴി വയ്ക്കുക.

mars-new - 1

ഒരു പ്രത്യേക സബ്‌സ്പീഷീസോ അല്ലെങ്കിൽ സ്പീഷീസോ ആയി ചൊവ്വയിലെ മനുഷ്യർ മാറിയേക്കാമെന്ന സാധ്യതയും ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നു. ചൊവ്വയിൽ ഇങ്ങനെ വികസിക്കുന്ന പ്രത്യേക മനുഷ്യവംശത്തിനായി ഭാവനാത്മകമായ ഒരു ശാസ്ത്രനാമവും പ്രചാരത്തിലുണ്ട്...ഹോമോ മാർഷ്യാനസ്.

English Summary:

Will humans living on Mars evolve into a separate species, Homo Martians? The lower gravity and intense radiation of Mars could dramatically alter human physiology and genetics over generations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com