Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശക്തിയേറിയ റോക്കറ്റ് പരീക്ഷണം, ലക്ഷ്യം ചൊവ്വ

nasa-rocket

ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് എൻജിന്റെ പരീക്ഷണം നാസ വീണ്ടും വിജയകരമായി നടത്തി. നാസയുടെ പുതിയ സ്പെയ്സ് ലോഞ്ച് സിസ്റ്റത്തിന് ശക്തിപകരുന്ന പരീക്ഷണമാണ് ഇത്. ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്കുള്ള ഗവേഷണങ്ങൾക്കും മനുഷ്യന്റെ ചൊവ്വാ ദൗത്യത്തിനും മുതൽകൂട്ടായേക്കാവുന്ന പരീക്ഷണമാണിത്. റോക്കറ്റ് എൻജിന്റെ ആദ്യഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിരുന്നു. രണ്ടാം പരീക്ഷണമാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയത്.

nasa

2030 ആകുമ്പോഴേക്കും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതിക്ക് കൂടുതൽ ആക്കം കൂട്ടാനും ഈ പരീക്ഷണം സഹായിക്കും. സ്പെയ്സ് ലോഞ്ച് സിസ്റ്റത്തിന് ശക്തി പകരുന്ന ആർ.എസ്-25 റോക്കറ്റാണ് പരീക്ഷിച്ചത്. നാസ നേരത്തെ നിർത്തലാക്കിയ സ്പെയ്സ് ഷട്ടിൽ പ്രോഗ്രാമിന്റെ പിൻഗാമിയാണ് സ്പെയ്സ് ലോഞ്ച് സിസ്റ്റം. 2018-ൽ ഇത് വിക്ഷേപിക്കാൻ കഴിയുമെന്നാണ് നാസയുടെ നിഗമനം. മനുഷന്റെ ചാന്ദ്ര ദൗത്യം അപ്പോളോയ്ക്കായി ഉപയോഗിച്ച സാറ്റേൺ ആണ് ഇതുവരെയുള്ളതിൽ കരുത്തേറിയ റോക്കറ്റ്.

ചന്ദ്രനപ്പുറത്തേക്കുള്ള ബഹിരാകാശ ലോകത്തേയ്ക്ക് മനുഷ്യനെയെത്തിക്കുക എന്ന ലക്ഷ്യം വച്ചാണ് സ്പെയ്സ് ലോഞ്ച് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റോക്കറ്റ് എൻജിന്റെ പരീക്ഷണം രണ്ടാം പരീക്ഷണം ആദ്യ പരീക്ഷണത്തിൽ നിന്നും ഏറെ മുന്നേറിയിരിക്കുന്നുവെന്ന് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. 82 ക്വാളിഫിക്കേഷൻ ഒബ്ജക്റ്റീവുകൾ നിറവേറ്റുന്ന രണ്ട് മിനിറ്റ് ഫുൾ ഗ്രൗണ്ട് ക്വാളിഫിക്കേഷൻ ടെസ്റ്റ് ആണ് നാസ നടത്തിയത്.

nasa-rocket1

വ്യത്യസ്തങ്ങളായ താപനിലകളിൽ റോക്കറ്റ് എൻജിന്റെ പരീക്ഷണം നടത്തിയത്. ഇത് എല്ലാതലത്തിലും വിജയവുമായിരുന്നു. താപനില വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് പ്രൊപ്പലന്റ് എങ്ങനെ കത്തുന്നുവെന്നത് പരീക്ഷണത്തിൽ പ്രാധാന്യം അർഹിക്കുന്നു. 77 ടൺ ലിഫ്റ്റ് കപ്പാസിറ്റിയാണ് സ്പെയ്സ് ലോഞ്ച് സിസ്റ്റത്തിന്റെ ആദ്യ പരീക്ഷണത്തിൽ കോൺഫിഗർ ചെയ്യുന്നത്. എന്നാൽ രണ്ടാം പരീക്ഷണം 115 ടൺ എന്ന സ്വപ്നതുല്യമായ കപ്പാസിറ്റിയുമായാണ് നടത്താൻ പദ്ധതിയിടുന്നത്. 

related stories
Your Rating: