Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലോൺ മസ്കിന്റെ സ്വപ്നം ചൊവ്വാ യാത്ര!

Elon_Musk

ചൊവ്വയിൽ മനുഷ്യവാസം സാധ്യമാക്കുന്നതിന്റെ ആദ്യപടിയായി 2018 ൽ ചൊവ്വയിലേക്ക് ആൾരഹിത ബഹിരാകാശപേടകം അയയ്ക്കുമെന്നു സ്പേസ് എക്സ് സ്ഥാപകന്‍ ഇലോൺ മസ്ക്. റെഡ് ഡ്രാഗൺ എന്നു പേരിട്ടിരിക്കുന്ന ബഹിരാകാശ വാഹനത്തിന് ഒരു ചെറു ഫാമിലികാറിന്റെ വലുപ്പമാണുള്ളത്. ആദ്യദൗത്യം വിജയിച്ചതിനു ശേഷം മനുഷ്യനെ ചൊവ്വയിൽ എത്തിക്കുമെന്നാണു മസ്കിന്റെ പ്രഖ്യാപനം. പൊതുമേഖലയിലുള്ള ബഹിരാകാശ കമ്പനികൾക്കു പുറമെ സ്വകാര്യ കമ്പനികൾക്ക് ഭാവിയിൽ ഏറെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഭൗമോപരിതലത്തിനു വെളിയിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ പേടകത്തിന് ആവശ്യമായ വസ്തുക്കള്‍ നിലവിൽ എത്തിക്കുന്നത് കലിഫോർണിയ അടിസ്ഥാനമായി പ്രവർത്തിക്കുന്നതു സ്പേസ്-എക്സാണ്. അടുത്ത വർഷം അവസാനത്തോടെ ബഹിരാകാശ യാത്രികരെ പേടകത്തിൽ എത്തിക്കാനും സ്പേസ് എക്സിനു പദ്ധതിയുണ്ട്.

mars

സൗരയൂഥത്തിൽ എവിടെയും ഇറങ്ങാൻ സജ്ജമാണു പുതിയ പേടകം. ടെക്സസിലെ മക്ഗ്രെഗോറിലുള്ള സ്പേസ് എക്സ് പ്ലാന്റിൽ പുതിയ ബഹിരാകാശ പേടകത്തിന്റെ ലാൻഡിങ് ടെസ്റ്റ് നടത്തിയത് വിജയമായിരുന്നു. നിലവിൽ ലഭ്യമായതിലും കരുത്തുറ്റ ഫാൾക്കൺ റോക്കറ്റ് ആയിരിക്കും വിക്ഷേപണത്തിനുപയോഗിക്കുക. അടുത്തിടെ വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി സ്പേസ്-എക്സ് ചരിത്രം രചിച്ചിരുന്നു.

കരയിലും കടലിലും വിക്ഷേപിച്ച റോക്കറ്റ് തിരിച്ചിറക്കിയും അവർ ചരിത്രമെഴുതുകയുണ്ടായി. വിക്ഷേപണത്തിനു വേണ്ടിവരുന്ന അധികചിലവു കുറയ്ക്കാൻ ഇതു സഹായകമാകുമെന്ന് മസ്ക് വെളിപ്പെടുത്തുന്നു. തിരിച്ചിറക്കിയ ബൂസ്റ്റർ അടുത്തുതന്നെ പുതിയ ദൗത്യത്തിൽ ഉപയോഗിക്കുമെന്നു സ്പേസ്-എക്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

mars_mi

സ്പേസ്-എക്സിനു സാങ്കേതിക സഹായം ചെയ്തുകൊടുക്കുമെന്ന് നാസ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ ഉദ്യമത്തിനു സാമ്പത്തിക സഹായം നൽകില്ലെന്നും നാസ വെളിപ്പെടുത്തിയിട്ടുണ്ട്. 2030 ഓടെ ചൊവ്വയിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കാനുള്ള ശ്രമത്തിലാണു നാസ. 

related stories
Your Rating: