Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വയില്‍ വൻ പ്രളയം ഉണ്ടായിട്ടുണ്ട്, സൂചനകളുമായി ശാസ്ത്രജ്ഞര്‍

Mars-Water-613745

ചൊവ്വയില്‍ അടുത്ത കാലത്തെപ്പോഴോ പ്രളയമുണ്ടായതിന്റെ സൂചനകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചുവന്ന ഗ്രഹത്തിലെ ജീവന്റെ സൂചനകള്‍ക്കായുള്ള അന്വേഷണങ്ങള്‍ക്ക് പുതിയ വഴിത്തിരിവാണ് ഈ കണ്ടുപിടുത്തം. ചൊവ്വയിലെ ഒരു താഴ്‌വരയില്‍ കണ്ടെത്തിയ ഈ ചാലുകളുടെ അടയാളങ്ങള്‍ക്ക് അധികകാലം പഴക്കമില്ലെന്നാണ് കരുതുന്നത്.

'ഭൂമിയിലെ മരുഭൂമികളില്‍ രൂപപ്പെട്ട മണല്‍ക്കുന്നുകള്‍ ചലിക്കുന്ന ഭൂഗര്‍ഭജലം, മറ്റു ജലാശയങ്ങള്‍ എന്നിവയാല്‍ ക്രമേണ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി. തുടരെത്തുടരെയുണ്ടായ വെള്ളപ്പൊക്കങ്ങള്‍ക്കിടയിലും ഇവയുടെ അടയാളങ്ങള്‍ അവശേഷിച്ചു.' യുകെ ട്രിനിറ്റി കോളേജ് ഡബ്ലിനിലെ മേരി ബോര്‍ക്ക് പറയുന്നു. ഇതിനു സമാനമായ പാടുകള്‍ ചൊവ്വയിലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടെ കണ്ടെത്തിയപ്പോള്‍ തങ്ങള്‍ അതീവ ആഹ്ലാദഭരിതരായെന്നും അവര്‍ പറഞ്ഞു.

ചൊവ്വയിലെ ചലിക്കുന്ന മണല്‍ക്കുന്നുകൾക്ക് ഇടയിലാണ് ഈ അടയാളങ്ങള്‍ കണ്ടെത്തിയത്. നമിബ് മരുഭൂമിയിലെ റിമോട്ട് സെന്‍സിങ് പഠനമായിരുന്നു ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നത്. വക്രാകൃതിയില്‍ വര പോലെയുള്ള അടയാളങ്ങളാണ് ഇവയെന്നു ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഹെതര്‍ വില്‍സ് പറയുന്നു.

ഭൂഗര്‍ഭജലം ബാഷ്പീകരിക്കുമ്പോള്‍ ശേഷിക്കുന്ന ലവണങ്ങളും മറ്റും അടങ്ങിയ മണല്‍ക്കുന്നുകളുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഈ വരകള്‍ പോലുള്ള അടയാളങ്ങള്‍ രൂപം പ്രാപിച്ചതെന്നു ഫീല്‍ഡ്‌വര്‍ക്കുകള്‍ തെളിയിച്ചു. കുറച്ചു കാലം കഴിയുമ്പോള്‍ ഇവയ്ക്ക് താരതമ്യേന ചലനശേഷി ഇല്ലാതാവുകയും അവ വെറും മണല്‍ക്കുന്നുകള്‍ ആയി അവശേഷിക്കുകയും ചെയ്യും. പിന്നീട് കാറ്റുവീശുന്ന ദിശയിലായിരിക്കും ഇവ ചലിക്കുന്നത്.

Mars-Water-2

'നമീബിയയില്‍ നടത്തിയ പഠനത്തില്‍ കണ്ട അതുപോലെയുള്ള വരകളാണ് ചൊവ്വ പഠനത്തിലും കണ്ടെത്തിയത്. ലവണങ്ങള്‍ നിറഞ്ഞ ഭൂഗര്‍ഭജലത്തിന്റെ സാന്നിധ്യമായിരിക്കാം ഈ അടയാളങ്ങളെന്ന് അനുമാനിക്കുന്നു. ' ബോര്‍ക്ക് പറയുന്നു. ചൊവ്വയുടെ മധ്യരേഖയ്ക്ക് സമീപം അധികകാലം മുന്‍പല്ലാതെ ജലം ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ള മണല്‍ക്കുന്നുകളും അടയാളങ്ങളും തരുന്നത്. ചൊവ്വയിലെ ജൈവസാന്നിധ്യ പഠനത്തിന് ഭാവിയില്‍ ഇതൊരു മുതല്‍ക്കൂട്ടായേക്കാം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.