Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോ കള്ളൻമാരെ പിടിക്കാൻ മുഖം തിരിച്ചറിയാൻ ഫീച്ചറുമായി ഫെയ്സ്ബുക്ക്

girls-facebook

എട്ടുവര്‍ഷം മുന്‍പ് മാറ്റ്‌കിംഗ്‌ എന്ന അന്ധനായ എന്‍ജിനീയര്‍ക്ക് തന്റെ ഒരു സുഹൃത്ത് ഫെയ്സ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ യഥാര്‍ഥത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു ശനിയാഴ്ചയിലെ പ്രഭാതം മുഴുവന്‍ ചെലവഴിക്കേണ്ടി വന്നു. കാഴ്ച വൈകല്യമുള്ളവര്‍ക്ക് അന്ന് അത്തരം ടൂളുകളായിരുന്നു ആശ്രയം. ഇന്ന് അവ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു.

ഇന്ന് അദ്ദേഹത്തിന് ഇതേകാര്യം ചെയ്യാന്‍ വെറും സെക്കന്റുകള്‍ മാത്രം മതി. അതിനു നന്ദി പറയേണ്ടത് ടെക്സ്റ്റ്-ടു-ഓഡിയോ സോഫ്റ്റ്‌വെയറിനോടാണ്. ഡിസംബര്‍ 19 ന് ഫെയ്സ്ബുക്ക്‌ അവതരിപ്പിച്ച പുതിയ മുഖം തിരിച്ചറിയല്‍ (face recognition) സേവനത്തിലൂടെ അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ഫോട്ടോയില്‍ ഏതൊക്കെ സുഹൃത്തുക്കളാണ് ഉള്ളതെന്നും, ഇനി അവരെ മറ്റൊരു യൂസര്‍ ടാഗ് ചെയ്തിട്ടില്ലെങ്കില്‍ പോലും അറിയാന്‍ കഴിയും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് (കൃത്രിമ ബുദ്ധി) അല്‍ഗോരിതം ഉപയോഗിക്കുന്ന ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയ്ക്ക് 2010 ല്‍ ഫെയ്സ്ബുക്ക്‌ ഉപയോഗിച്ച് തുടങ്ങുന്നത് വരെ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ കോടിക്കണക്കിന് ഉപയോക്താക്കളുമായുള്ള ആശയവിനിമയത്തിന് ശേഷം ഈ സാങ്കേതികവിദ്യയുടെ ഉപയോഗം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഫെയ്സ്ബുക്കിനുണ്ടായി.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഈ അനുഭവം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് 52 കാരനായ കിംഗ് പറയുന്നു. കോളേജ് പഠനകാലത്ത് ഗുരുതരമായ നേത്രരോഗം മൂലം കഴിച്ച നഷ്ടപ്പെട്ട കിംഗ്‌ ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ അക്സസബിലിറ്റി സ്പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. മെച്ചപ്പെടുത്തിയ ഫേസ് റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിലൂടെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു ഫോട്ടോയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാന്ത്രിക വിവരണവും ഫെയ്സ്ബുക്ക്‌ നല്‍കുന്നുണ്ട് (അവ താരതമ്യേന പ്രാകൃതമായ അവസ്ഥയിലാണ് നിലവിലുള്ളത്).

കാഴ്ചശക്തിയുള്ളവര്‍ക്കും സഹായകമാണ് പുതിയ ഫേഷ്യല്‍ റെക്കഗ്നിഷൻ സംവിധാനം. ആള്‍മാറട്ടക്കാരെ കണ്ടെത്താന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കും. ആരെങ്കിലും നിങ്ങളുടെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമായി അപ്‌ലോഡ്‌ ചെയ്താല്‍ ഉടന്‍ ഫെയ്സ്ബുക്ക്‌ നോട്ടിഫിക്കേഷന്‍ നല്‍കും. ഇനി അഥവാ ഒരു അവധിക്കാല മദ്യ-ലഹരി പാര്‍ട്ടിയ്ക്കിടെ നിങ്ങളുടെ മോശം നിലയിലുള്ള ചിത്രം സുഹൃത്ത് വലയത്തിലുള്ള ആരെങ്കിലും നിങ്ങളെ ടാഗ് ചെയ്യാതെ പോസ്റ്റ്‌ ചെയ്‌താല്‍ തന്നെയും ഫെയ്സ്ബുക്ക്‌ നിങ്ങള്‍ക്ക് അറിയിപ്പ് നല്‍കും.

എന്നാല്‍, ഈ പരിശോധന സമ്പൂര്‍ണമെന്ന് പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, സുഹൃത്തുക്കള്‍ പോസ്റ്റ്‌ ചെയ്ത, നിങ്ങളുടെ മദ്യലഹരിയിലുള്ള ഒരു കരോക്കെ ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണ്. ഗുരുതരമായ ചട്ടലംഘനങ്ങളോ, തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അത് ഫെയ്സ്ബുക്ക്‌ ജീവനക്കാര്‍ക്ക് ഫ്ലാഗ് ചെയ്യാവുന്നതാണ്. അവര്‍ ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാനദന്ധങ്ങള്‍ അനുസരിച്ച് അവലോകനം ചെയ്ത് നടപടി സ്വീകരിക്കും.

കാഴ്ചശക്തിയില്ലാത്തവര്‍ക്ക്, മെമെകൾ പോലെയുള്ള കൃത്രിമപ്പണി ചെയ്ത ഫോട്ടോകളിലെ വാചകങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌ സാധ്യമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനി. ഈ സാങ്കേതിക വിദ്യ തുടക്കകാലത്ത് അത്രയ്ക്ക് പൂര്‍ണമായിരിക്കില്ല. ചെറിയൊരു കൃത്യതാ പ്രശ്നം പോലും മുഴുവന്‍ ഫലശ്രുതിയും നശിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക്‌ ആക്സസിബിലിറ്റി ഡയറക്ടര്‍ ജെഫ് വൈലാന്‍ഡ് പറയുന്നു.

പുതിയ ഫേഷ്യല്‍ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയിലൂടെ തന്റെ മകളുടെ ബിരുദദാന ചിത്രങ്ങള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് ഫെയ്സ്ബുക്കിന് ഈ വിഷയത്തില്‍ ഉപദേശം നല്‍കുന്ന ജന്നി ലെഹ്റര്‍ സ്റ്റെയ്ന്‍ പറയുന്നു. 46 വയസ്സുള്ളപ്പോഴാണ് ജന്നിയ്ക്ക് കാഴ്ചശക്തി നഷ്ടമാകുന്നത്. ഇവര്‍ ഏറെക്കാലം ഫെയ്സ്ബുക്കിലെ ഓഡിയോ-ടു-ടെക്സ്റ്റ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഓരോ ഫോട്ടോയിലും ആരെന്നറിയുന്നത് വലിയ വ്യത്യാസം സൃഷ്ടിക്കുന്നതായും മൂന്ന് കുട്ടികളുടെ മാതാവായ അറുപതുകാരി പറയുന്നു.

പുതിയ സാങ്കേതിക വിദ്യ, വിശേഷ കുടുംബ നിമിഷങ്ങള്‍ പകര്‍ത്തപ്പെട്ട ഫോട്ടോകളില്‍ നിന്ന് തനിക്ക് ധാരാളം വിവരം നല്‍കുന്നതായും അവര്‍ പറഞ്ഞു.