Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ ഇനി സ്കൈപ്പ് ഇല്ല, പകരം മാർഗങ്ങളുണ്ട്

skype-1

ദുബായ്∙ പ്രവാസികളുടെ പ്രിയ ആപ്പ് സ്കൈപ്പ് ഇനി യുഎഇയിൽ ലഭ്യമാവില്ല. നാട്ടിലെ പ്രിയപ്പെട്ടവരുമായി മുഖാമുഖം കണ്ട് ആശംസകളും സ്നേഹാന്വേഷണങ്ങളും നേരുന്ന ഉത്സവകാലത്ത് പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ സ്കൈപ്പ് നിരോധനം. രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഈ ആപ്ലിക്കേഷനുകൾ ലഭ്യമാകാത്തിനെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങൾക്ക് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും മറുപടി നൽകി.

അംഗീകാരമില്ലാതെ വോയ്പ് (VoIP) സേവനങ്ങള്‍ നൽകുന്നതിനാലാണ് സ്‌കൈപ്പ് യുഎഇയില്‍ നിയമവിരുദ്ധമാകുന്നതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ടെലികോം കമ്പനികള്‍ വ്യക്തമാക്കി. വിഡിയോ കോളിങ് സേവനങ്ങൾക്ക് ബദൽ മാർഗങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി. ബോടിം, സിമി എന്നിവയാണ് അൺലിമിറ്റഡ് വോയിസ് ആൻഡ് വിഡിയോ സേവനങ്ങളുടെ ഭാഗമായി മൊബൈൽ സേവനദാതാക്കൾ ലഭ്യമാക്കുന്നത്. പക്ഷേ മാസവരി നൽകി മാത്രമേ ഈ ആപ്പുകൾ ഉപയോഗിക്കാനാവൂ.

മൊബൈൽ ഇന്റർനെറ്റ് കോളിങ് പായ്ക്കിന്  50 എഇഡിയും ഹോം പാക്കേജിന് (വൈഫൈ ഉപയോഗിച്ച് വീട്ടിലുള്ളവർക്കെല്ലാം ഉപയോഗിക്കാനാവും) 100 എഇഡിയുമാണ് മാസവരിയായി നൽകേണ്ടത്. ഒരു മണിക്കൂർ വിഡിയോ കോളിങ്ങിൽ ഏകദേശം 210 എംബിയോളമാകും നഷ്ടമാകുക, ഹാൻഡ്സെറ്റ് മോഡലുകൾക്കനുസരിച്ച് വ്യത്യാസമുണ്ടാവുകയും ചെയ്യും.