Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പിലെ ഡിലീറ്റ് ചെയ്ത ഫയലുകളും ഇനി തിരിച്ചുക്കാം, എന്നുമുതൽ, എങ്ങനെ?

whatsapp

മുൻനിര സോഷ്യല്‍മീഡിയ ആപ്ലിക്കേഷനായ വാട്സാപ്പ് ഓരോ പതിപ്പിലും പുതിയ മാറ്റങ്ങളാണ് വരുത്തുന്നത്. വരാനിരിക്കുന്ന അടുത്ത പതിപ്പിലും വാട്സാപ്പ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തൻ ഫീച്ചറുകളാണ്. വാട്സാപ്പ് ഉപയോക്താക്കൾ ഏറെ കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഫീച്ചറാണ് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ, വിഡിയോ, വോയ്സ് ഫയലുകൾ തിരിച്ചെടുക്കൽ. അടുത്ത വാട്സാപ്പ് പതിപ്പിൽ ഇതിനും പരിഹാരമുണ്ടാകുമെന്നാണ് അറിയുന്നത്.

വാട്സാപ്പ് വഴി പങ്കുവെക്കുന്ന ഓരോ ഫയലുകളും സർവറിൽ സൂക്ഷിക്കുന്നുണ്ട്. ഈ ഫയലുകള്‍ നാം നീക്കം ചെയ്താലും വാട്സാപ്പ് സര്‍വറുകളിൽ വർഷങ്ങോളം സൂക്ഷിക്കും. ഈ ഫയലുകൾ വീണ്ടും വേണമെന്ന് തോന്നിയാല്‍ തിരിച്ചെടുക്കാൻ കഴിയുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. വാട്സാപ്പ് ആൻഡ്രോയ്ഡ് വേർഷൻ 2.8.113 പതിപ്പിൽ ഈ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ പതിപ്പിലിലെ ചില പ്രധാന ബഗ്ഗുകൾ പരിഹരിച്ചാണ് അടുത്ത പതിപ്പ് വരുന്നത്. എന്നാൽ പ്രധാനപ്പെട്ട ഫീച്ചർ നീക്കം ചെയ്ത ഫയലുകൾ തിരിച്ചെടുക്കാൻ കഴിയുമെന്നതു തന്നെയാണ്. നിലവിൽ വാട്സാപ്പിൽ വന്ന ഫയലുകൾ നീക്കം ചെയ്താൽ പിന്നെ ഡൗൺലോഡ് ചെയ്യാൻ കഴിയില്ലായിരുന്നു.

WABetaInfo റിപ്പോർട്ട് പ്രകാരം വാട്സാപ്പ് സർവറുകളിൽ നിന്ന് ചിത്രങ്ങൾ, വിഡിയോകൾ, GIF, വോയിസ് സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ എന്നിവ ഡൗൺലോഡ് ചെയ്യാനാകുമെന്നാണ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് നീക്കം ചെയ്ത ഫയലുകൾ കിട്ടാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അറിയുന്നത്. 

whatsapp-logo.jpg.image.784.410

പുതിയ ഫീച്ചർ പ്രകാരം വാട്സാപ്പ് സര്‍വറിൽ ഓരോ ഉപയോക്താവിനും പ്രത്യേകം ഫോൾഡറുകള്‍ ഉണ്ടാകും. നേരത്തെ ഡൗൺലോഡ് ചെയ്യാത്ത ഫയലുകള്‍ 30 ദിവസം മാത്രമാണ് സൂക്ഷിച്ചിരുന്നത്. പുതിയ പതിപ്പ് വരുന്നതോടെ എല്ലാ ഫയലുകളും വീണ്ടും തിരിച്ചെടുക്കാൻ സാധിക്കും. ഇതോടൊപ്പം വാട്സാപ്പ് ആൻഡ്രോയ്ഡ് വി2 1.18.111 പതിപ്പിൽ വികാർഡ് ഇന്റങ്സിങ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.