Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ സെർച്ചിൽ ആദ്യ പ്രധാനമന്ത്രി മോദി, ട്വിറ്ററിൽ ട്രോൾ പെരുമഴ

PM

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണെന്ന് ഓരോ പൗരനും അറിയാം. നെഹ്‌റുവിന്റെ മുഖവും പ്രൊഫൈൽ വിവരങ്ങൾ വരെ ഇന്ത്യയിലെ ഓരോ പൗരനും വ്യക്തമാണ്. എന്നാൽ സെര്‍ച്ച് എൻജിൻ ഭീമൻ ഗൂഗിളിന് ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ്.

India first PM എന്നു സെർച്ച് ചെയ്താൽ ആദ്യ വരുന്ന ചിത്രം മോദിയുടേതാണ്. ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദിയുടെ ചിത്രം എങ്ങനെയാണ് ഗൂഗിൾ സെര്‍ച്ചിൽ ഒന്നാമതെത്തി എന്നാണ് മിക്കവരും ചോദിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ വിക്കിപീഡിയ പേജിൽ നിന്നാണ് മോദിയുടെ ചിത്രവും ഗൂഗിൾ സെർച്ച് റിസൾട്ടിൽ ആദ്യം വരുന്നത്. ഇവിടെ എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങളും ലഭ്യമാണ്. എന്നാൽ ഗൂഗിൾ അൽഗോരിതത്തിലെ ചില സാങ്കേതിക പ്രശ്നങ്ങളാണ് മോദിയെ പ്രഥമ പ്രധാനമന്ത്രിയാക്കിയത്.

അതേസമയം, ഗൂഗിൾ സെർച്ച് റിസൾട്ടിന്റെ സ്ക്രീൻ ഷോട്ടുകളുമായി നിരവധി ട്രോളുകളും സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നുണ്ട്. എന്നാൽ ഗൂഗിൾ സെർച്ചിൽ പേജുകളും ചിത്രങ്ങളും ലിസ്റ്റ് ചെയ്യുന്നത് നിരവധി ഘടങ്ങൾ ചേർന്നാണ്. പേജ്‌ റാങ്ക്, ഡൊമൈന്‍ നേം, സോഷ്യല്‍ മീഡിയയിലെ സ്വാധീനം, തലക്കെട്ടും ഉള്ളടക്കവും, മെറ്റാ ഡേറ്റ, കീവേഡ്സ്, പോസ്റ്റ് ചെയ്ത സമയം, ലൊക്കേഷൻ തുടങ്ങി നിരവധി കാര്യങ്ങളുടെ കണക്കാക്കിയാണ് വിവരങ്ങൾ ആദ്യ പേജിൽ തന്നെ ലിസ്റ്റ് ചെയ്യുന്നത്.

related stories