Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്‌സാപ്പ് ഡേറ്റ ബാക്കപ്പ് ചെയ്തില്ലെങ്കില്‍ നഷ്ടമാകും

Whatsapp

കഴിഞ്ഞ ഒരു വര്‍ഷമായി നിങ്ങള്‍ വാട്‌സാപ്പില്‍ വന്ന മള്‍ട്ടിമീഡിയ ഫയലുകളും, ചാറ്റുകളും ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്കപ്പ് ചെയ്തിട്ടില്ലെങ്കില്‍ അവ ഡിലീറ്റു ചെയ്യാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്‌സാപ്പ്, പറയുന്നത് ഡേറ്റ ബാക്കപ്പ് ചെയ്യാത്ത ഉപയോക്താക്കള്‍ക്ക് അതു നഷ്ടമാകുമെന്നാണ്.

ഉപയോക്താക്കള്‍ വേണ്ടത് ഫോണിലേക്കു ഡൗണ്‍ലോഡു ചെയ്യുകയോ ഗൂഗിള്‍ ഡ്രൈവിലേക്കു ബാക്കപ്പ് ചെയ്യുകയോ ആവാം. അല്ലാത്ത ഡേറ്റ മുഴുവന്‍ നഷ്ടമാകും. സൈന്‍-ഇന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവുമായി വാട്‌സാപ്പിനെ ബന്ധിപ്പിക്കാത്തവര്‍ക്കും ഈ പ്രശ്‌നം നേരിടുമെന്നും അവര്‍ പറയുന്നു. മാനുവലി ബാക്കപ്പ് ചെയ്യാനുള്ള അവസാന തിയതി നവംബര്‍ 12 ആയിരിക്കും. എന്നാല്‍, നവംബര്‍ 1 നു മുന്‍പായി എല്ലാ ഡേറ്റയും ബാക്കപ്പ് ചെയ്യുന്നതാണ് നല്ലതെന്നാണ് വാട്‌സാപ്പ് മുന്നറിയിപ്പു നല്‍കുന്നു.

പലരും മള്‍ട്ടിമീഡിയ മെസെജുകള്‍ അയയ്ക്കുന്നതും സ്വീകരിക്കുന്നതും വാട്‌സാപ്പിലൂടയായതിനാല്‍ ഫയലുകളുടെ കൂമ്പാരം ഓരോരുത്തര്‍ക്കും ഉണ്ടാകും. ഗൂഗിള്‍ ഡ്രൈവ് ഒരാള്‍ക്കു നല്‍കുന്നത് പരമാവധി 15 ജിബി സംഭരണ ശേഷിയാണ്. വളരെ കുറച്ചു സമയം കൊണ്ടു തന്നെ ഈ സ്ഥലം തീര്‍ന്നു പോകാം. അതുകൊണ്ട് വേണ്ടതും വേണ്ടാത്തതുമായ മെസേജുകള്‍ വേര്‍തിരിച്ച് സ്വയം ഡിലീറ്റു ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ ബാക്കപ്പ് ചെയ്യുകയോ ചെയ്യുക. 

എന്നാല്‍, തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കാന്‍ വാട്‌സാപ്പ് ഗൂഗിളുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇത് നവംബര്‍ 12 മുതല്‍ നിലവില്‍ വരും. അങ്ങനെ ഫയലുകള്‍ക്ക് ഗൂഗിള്‍ ഡ്രൈവില്‍ സൗജന്യ സ്റ്റോറെജ് സ്ഥലം ഒരുങ്ങും. ഈ സൗജന്യ സ്ഥലം കിട്ടണമെങ്കില്‍ ഉപയോക്താക്കള്‍ തങ്ങളുടെ വേണ്ട ഫയലുകള്‍ മാന്യൂവലായി നവംബര്‍ 12നു മുമ്പായി ബാക്കപ്പ് ചെയ്യണം.