Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ 25 കോടി നൽകിയത് ബിജെപി എംപിമാർ അല്ല; തെറ്റുതിരുത്തി സോഷ്യൽമീഡിയ

25crore-post

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി കേന്ദ്ര മന്ത്രിമാരും എംപിമാരും സംഭാവന കൊടുക്കുന്നു ഇനി കിട്ടിയില്ല എന്നു മാത്രം പറയരുത്’ ഇതായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. ബിജെപി എംപി വി മുരളീധരൻ, കേന്ദ്ര മന്ത്രി അൽഫോന്‍സ് കണ്ണന്താനം എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് 25 കോടിയുടെ ചെക്ക് കൈമാറുന്ന ചിത്രത്തോടൊപ്പമാണ് വിവാദ കുറിപ്പ് വന്നത്.

എന്നാൽ സംഭവം ബിജെപി അണികൾ വ്യാപകമായി ഷെയർ ചെയ്തതോടെ സംഭവം വ്യാജ പോസ്റ്റാണെന്നും ബിപിസിഎൽ നൽകിയ ചെക്കാനെന്നും തെളിവുകൾ നിരത്തി സോഷ്യൽമീഡിയ രംഗത്തെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഔദ്യോഗിക പേജിലും ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ബിജെപിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റ് ദേശീയ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിട്ടുണ്ട്. വ്യാജ പോസ്റ്റ് 11,000 പേരാണ് ഷെയർ ചെയ്തത്. വടക്കെ ഇന്ത്യയിലെ മുതിർന്ന ബിജെപി നേതാക്കൾ പോസ്റ്റിന്റെ വസ്തുത അറിയാതെ ഷെയർ ചെയ്തിരുന്നു.

bpcl-check

എന്നാൽ ചെക്ക് നൽകിയ അന്നു തന്നെ വി മുരളീധരൻ ഇത് സംബന്ധിച്ച് ചിത്രങ്ങളോടൊപ്പം കൃത്യമായ വിവരങ്ങളോടെ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാത്തവരാണ് വ്യാജ പോസ്റ്റിനു പിന്നിലെന്നാണ് കരുതുന്നത്.

related stories