Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വാട്സാപ് സൂത്രം നിങ്ങളുടെ സമയം ലാഭിക്കും

Whatsapp

വാട്സാപ്പില്‍ ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ ഉണ്ട്. എന്നാല്‍ പലതും ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ ഉപയോഗം അറിയുകയോ ഉണ്ടാവില്ല. ഭൂരിപക്ഷം വാട്സാപ് ഉപയോക്താക്കൾക്കും ചാറ്റുകള്‍, സ്റ്റാറ്റസ്, മീഡിയ ഷെയറിംഗ് തുടങ്ങിയ ഫീച്ചറുകള്‍ മാത്രമാകും അറിയുക. അതേസമയം, അധികം പേർക്ക് അറിയാത്ത ഫീച്ചറുകളിൽ ഒന്നാണ് ചാറ്റ് ലിസ്റ്റിന് ഏറ്റവും മുകളില്‍ ചാറ്റുകള്‍ പിന്‍ ചെയ്ത് വയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍. പ്രധാനപ്പെട്ട കോണ്‍ടാക്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

വാട്സാപ്പില്‍ ചാറ്റ് പിന്‍ ചെയ്യുന്നത് വളരെ ലളിതമായ പ്രക്രിയയാണ്. പിന്‍ ചെയ്യേണ്ട ചാറ്റില്‍ അല്‍പനേരം അമര്‍ത്തിപ്പിടിച്ചാല്‍ സ്റ്റാറ്റസ് ബാറില്‍ വിവിധ മെനു ഓപ്ഷനുകള്‍ തെളിയും. അക്കൂട്ടത്തില്‍ ഏറ്റവും ഇടതുവശത്തായി നിങ്ങള്‍ക്ക് ഒരു 'പിന്‍' ഐക്കണ്‍ കാണാന്‍ കഴിയും. അതില്‍ ടാപ്പ് ചെയ്യുക. ഇപ്പോള്‍ ആ ചാറ്റ് നിങ്ങളുടെ ചാറ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളില്‍ വന്നിട്ടുണ്ടാകും. നഷ്ടപ്പെടുത്താന്‍ കഴിയാത്ത പരമാവധി മൂന്ന് ചാറ്റുകള്‍ വരെ ഇത്തരത്തില്‍ പിന്‍ ചെയ്തുവയ്ക്കാന്‍ സാധിക്കും.

ബീറ്റ പതിപ്പില്‍ കുറച്ച് നാളത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ്‌ വാട്സാപ്പ് 'പിന്‍' ഫീച്ചര്‍ അവതരിപ്പിച്ചത്. ദിനംപ്രതി ആയിരക്കണക്കിനു വാട്സാപ്പ് മെസേജുകള്‍ വരുന്നവര്‍ക്ക് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മറുപടി അയക്കുക എന്നത് പ്രയാസകരമായി മാറും. അങ്ങനെയുള്ളവര്‍ക്ക് ഈ ഫീച്ചര്‍ ഒരു അനുഗ്രഹമാണ്. പിന്‍ ഫീച്ചര്‍ സമയലാഭത്തിന് മാത്രമല്ല സഹായിക്കുന്നത്. ആവശ്യമില്ലാത്ത ചാറ്റുകള്‍ ചാറ്റ് സ്ക്രീനിന്റെ താഴേക്ക് മാറ്റിയിടാനും ഇത് സഹായിക്കുന്നു.

പിൻ ചെയ്ത ചാറ്റുകളിലൂടെ, നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എഴുതിയ സന്ദേശങ്ങളുടെ നീണ്ട പട്ടികയിലൂടെ സ്ക്രോളു ചെയ്ത് വിഷമിക്കുന്നത് ഒഴിവാക്കാം. എളുപ്പത്തിലുള്ള ആക്സസ്സിനായി ഉപയോക്താക്കൾക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ ഏറ്റവും മുകളിലായി ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഗ്രൂപ്പുകളോ വ്യക്തിഗത ചാറ്റുകളോ ചെയ്തു വയ്ക്കാന്‍ കഴിയും.

related stories