Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജവാർത്ത തടയാൻ പുതിയ വഴി തേടി വാട്സാപ്

Whatsapp

വാട്സാപ് വഴിയുള്ള വ്യാജവാർത്തകൾക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദേശത്തെ തുടർന്ന് ഇന്ത്യയിലെ ഉപയോക്താക്കൾക്കിടയിൽ വ്യാജവാർത്തയെക്കുറിച്ച് അവബോധമുണ്ടാക്കാൻ രാജ്യമെങ്ങും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ വാട്സാപ്. ഇതിന്റെ ഭാഗമായി ഡൽഹി ആസ്ഥാനമായുള്ള ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷനുമായി വാട്സാപ് ധാരണയിലെത്തി. 

വ്യാജവാർത്തകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണ പരിപാടികളാണു വാട്സാപ്പിനു വേണ്ടി ഡിഇഎഫ് സംഘടിപ്പിക്കുന്നത്. വ്യാജവാർത്തകളെത്തുടർന്ന് അക്രമങ്ങൾ അരങ്ങേറിയ സംസ്ഥാനങ്ങൾക്കാണു പ്രഥമ പരിഗണന. 

തിരഞ്ഞെടുത്ത 10 സംസ്ഥാനങ്ങളിലെ സാമൂഹിക നേതാക്കൾക്കായി നാൽപതോളം പരിശീലന പരിപാടികളാണ് ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇങ്ങനെ പരിശീലനം നേടുന്നവർ തങ്ങളുടെ സമൂഹത്തിൽ വ്യാജവാർത്തകൾക്കെതിരെ പ്രചാരണം നടത്തും. 

30,000 പ്രവർത്തകർ  വാട്സാപ്പിനു വേണ്ടി പ്രവർത്തിക്കുമെന്നാണ് ഡിഇഎഫ് അവകാശപ്പെടുന്നത്. ഈ പ്രചാരണങ്ങൾ വഴി ജനങ്ങൾക്കിടയിൽ വ്യാജവാർത്തകൾ തിരിച്ചറിയാനും അവ പ്രചരിപ്പിക്കുന്നതു തടയാനുമുള്ള അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം.

related stories