Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ററസ്റ്റ് ചോരാതെ പിന്ററസ്റ്റ്

pinterest

സമൂഹമാധ്യമങ്ങളിൽ നിന്ന് ഉപയോക്താക്കൾ കൊഴിഞ്ഞു പോവുകയും പുതിയ ഉപയോക്താക്കൾ പുതിയ സേവനങ്ങളിൽ പരീക്ഷണത്തിനു ശ്രമിക്കുകയും ചെയ്യുമ്പോൾ കുലുക്കമില്ലാതെ മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ് പിന്ററസ്റ്റ് എന്ന സർഗ-പ്രചോദന സോഷ്യൽ നെറ്റ്‍വർക്ക്. 

ഓരോരുത്തർക്കും അവരവരുടെ താൽപര്യവും അഭിരുചികളും അഭിനിവേശങ്ങളും അനുസരിച്ച് ബോർഡുകൾ സൃഷ്ടിക്കാനും അതിൽ ചിത്രങ്ങൾ അധിഷ്ഠിതമായ പിന്നുകൾ സമാഹരിക്കാനും അവസരം നൽകുന്ന പിന്ററസ്റ്റ് അതിവേഗമാണ് വളരുന്നത്. 

ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ശൈലിയിലുള്ളതല്ലെങ്കിലും പിന്ററസ്റ്റിൽ 25 കോടിയോളം സജീവ ഉപയോക്താക്കളാണ് ഉള്ളത്. ആകെ 17500 കോടി പിന്നുകളും ആപ്പിലുണ്ട്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 75 ശതമാനം വളർച്ചയാണ് ഇത്. ആശയസമാഹരണത്തിനും മറ്റുമായി കലാകാരന്മാരും ശിൽപികളുമെല്ലാം പിന്ററസ്റ്റ് ഉപയോഗിക്കുന്നുണ്ട്.