Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്ടോബർ 16ന് പോൺ വെബ്സൈറ്റുകളിൽ തിരക്കോട് തിരക്ക്, കാരണം യുട്യൂബ്

sex

ഒക്ടോബർ 16നാണ് ഗൂഗിളിന്റെ ജനപ്രിയ വിഡിയോ സ്ട്രീമിങ് സര്‍വീസായ യുട്യൂബ് പണിമുടക്കിയത്. രാത്രി ഒൻപതിനും പത്തിനും ഇടയിലാണ് വിവിധ രാജ്യങ്ങളിൽ യുട്യൂബ് പണിമുടക്കിയത്. എന്നാൽ ഈ ദിവസം നേട്ടമുണ്ടാക്കിയത് പോൺ വെബ്സൈറ്റുകളാണ്.

എക്സ് റേറ്റഡ് വെബ്സൈറ്റായ പോൺഹബിന്റെ കണക്കുകൾ പ്രകാരം ഒക്ടോബർ 16 ന് പതിവിൽ കൂടുതൽ സന്ദർശകരെ ലഭിച്ചുവെന്നാണ്. രാത്രി ഒൻപതിന് ശരാശരി സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി. എന്നാല്‍ പത്ത് മണി ആയതോടെ സന്ദര്‍ശകരുടെ എണ്ണത്തിൽ 21 ശതമാനം കൂടിയെന്നുമാണ് പോണ്‍ഹബ് റിപ്പോർട്ടിലുള്ളത്.

എന്നാൽ യുട്യൂബ് പ്രശ്നം പരിഹരിച്ചതോടെ പോൺ വെബ്സൈറ്റുകളുടെ ട്രാഫിക് പഴയ നിലയിലേക്ക് എത്തുകയും ചെയ്തു. ഏകദേശം 90 മിനിറ്റാണ് യുട്യൂബ് പണിമുടക്കിയത്. നേരത്തെ വാട്സാപ്പും ഫെയ്സ്ബുക്കും പണിമുടക്കിയപ്പോഴും പോൺ വെബ്സൈറ്റ് ട്രാഫിക്കുകൾ കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.