Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന വാട്സാപ്പ് ഫീച്ചർ മെസഞ്ചറിലും, ഒഴിവായത് വൻ തലവേദന

fb-messenger

മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഇൻബോക്സിൽനിന്നു പിൻവലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കൾക്കും ഉടൻ ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക്. ഈ ഫീച്ചർ വരാനിരിക്കുന്ന മെസഞ്ചർ പതിപ്പിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റിൽ ഡിലീറ്റ് ചെയ്യാം. ട്വിറ്ററിലാണ് ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. മുൻനിര ടെക് വെബ്സൈറ്റുകളിലും വാർത്ത വന്നിട്ടുണ്ട്. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പിൽ ഈ ഫീച്ചർ ഉണ്ടാകുമെന്നാണ് ട്വിറ്റർ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍.

അബദ്ധത്തിൽ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുളള സമയം പത്ത് മിനിറ്റാണ്. ഈ ഫീച്ചർ ഇപ്പോൾ തന്നെ വാട്സാപ്പിലുണ്ട്. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്.

സിഇഒ മാർക്ക് സക്കർബർഗ് പലർക്കുമയച്ച സന്ദേശങ്ങൾ, പിന്നീട് അവരുടെ ഇൻബോക്സിൽ നിന്നു നീക്കിയിട്ടുണ്ടെന്ന ഫെയ്സ്ബുക്കിന്റെ വെളിപ്പെടുത്തൽ വിമർശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫെയ്സ്ബുക് ഉപയോക്താക്കൾക്കും ലഭ്യമല്ലാത്ത ഈ സൗകര്യം കമ്പനിയിലെ ഉന്നതർ മാത്രം ഉപയോഗിക്കുന്നതു വഞ്ചനയാണെന്നായിരുന്നു ആക്ഷേപം.

ഈ സാഹചര്യത്തിലാണ് എല്ലാവർക്കും മെസഞ്ചറിൽ ‘അൺസെൻഡ്’ സൗകര്യം നൽകാൻ തീരുമാനിച്ചത്. മാസങ്ങൾക്കുള്ളിൽ സൗകര്യം ഒരുക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അതുവരെ സക്കർബർഗിന്റെയോ, കമ്പനിയിലെ മറ്റ് ഉന്നതരുടെയോ സന്ദേശങ്ങൾ പിൻവലിക്കില്ലെന്നും ഫെയ്സ്ബുക് നേരത്തെ അറിയിച്ചിരുന്നു.