sections
MORE

ഫോണിൽ യുട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയ്യാൻ

Youtube
SHARE

ആൻഡ്രോയ്ഡ് ഫോണിൽ യു ട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ആപ്പുകൾ ഒന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ കാണുന്നില്ല. യുട്യൂബിലെ തന്നെ ഡൗൺലോഡ് ഓപ്ഷൻ ഉപയോഗിച്ചാൽ ആ ഫയൽ ഗാലറിയിൽ കാണാനുമാകില്ല. എന്താണ് പ്രതിവിധി ?

ആൻഡ്രോയ്ഡും യു ട്യൂബും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ ആൻഡ്രോയ്ഡിൽ യു ട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതു ഗൂഗിൾ പ്രോൽസാഹിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ അത്തരം ആപ്പുകൾക്കും പ്ലേ സ്റ്റോറിൽ സ്ഥാനമില്ല. എന്നാൽ, യു ട്യൂബ് വിഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് അനേകം ആപ്പുകൾ പ്ലേ സ്റ്റോറിനു പുറത്തുണ്ട്. എന്നാൽ, അത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾക്ക് ഗൂഗിൾ ഉത്തരവാദിയായിരിക്കില്ലെന്നു മാത്രം. 

ഫോണിലെ സെക്യൂരിറ്റി സെറ്റിങ്സിൽ പോയി Unknown Sources ഓപ്ഷൻ എനേബിൾ ചെയ്താൽ മാത്രമേ പ്ലേ സ്റ്റോറിനു പുറത്തുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനാവൂ. സ്നാപ്ട്യൂബ് (snaptubeapp.com), വിഡിയോഡർ (videoder.com), ട്യൂബ്മേറ്റ് (tubemate.net) എന്നിവയാണ് പ്രമുഖ യു ട്യൂബ് ഡൗൺലോഡർ ആപ്പുകൾ. വിഡിയോകൾ ഡൗൺലോഡ് ചെയ്യുമ്പോൾ നമുക്കിഷ്ടമുള്ള റെസലൂഷനിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 

എംപി3 ഉൾപ്പെടെയുള്ള ഓഡിയോ ഫോർമാറ്റുകളായും വിഡിയോ ഡൗൺലോഡ് ചെയ്യാം. യു ട്യൂബിനു പുറമേ, ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിൽ നിന്നും മറ്റു വിഡിയോ ലിങ്കുകളിൽ നിന്നും വിഡിയോ ഡൗൺ ചെയ്യാൻ ഈ ആപ്പുകൾ വഴി സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA