sections
MORE

കൂറ്റൻ സ്ക്രീനിൽ 90 മിനിറ്റ് പോൺ പ്രദർശനം, സംഭവിച്ചതെന്ത്?

big-screen
SHARE

ചൈനയിൽ പോൺ വിഡിയോകൾക്കും മറ്റു അശ്ലീല ഉള്ളടക്കങ്ങൾക്കും വൻ നിയന്ത്രണമാണ്. ഓൺലൈനിലെ അശ്ലീല വെബ്സൈറ്റുകളെല്ലാം ചൈന നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ചൈനയിലെ കൂറ്റൻ സ്ക്രീനിൽ പോൺ പ്രദർശനം നടന്നു, അതും 90 മിനിറ്റ്.

എന്താണ് സംഭവിച്ചത്?

പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടി സ്ഥാപിച്ച ഇലക്ട്രോണിക് സ്ക്രീനിലാണ് പോൺ വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യം കാണിക്കേണ്ട സമയം കഴിഞ്ഞിട്ട് സ്ക്രീൻ ഓഫ് ചെയ്യാറാണ് പതിവ്. എന്നാൽ സ്ക്രീൻ നിയന്ത്രിക്കുന്ന വ്യക്തി അത് ഓഫ് ചെയ്യാതെ വിഡിയോ കണക്ട് ചെയ്ത ലാപ്ടോപ് ഉപയോഗിച്ചു.

പരസ്യ വിഡിയോ ഫയലുകൾ സൂക്ഷിക്കുന്ന ലാപ്ടോപ് ഉപയോഗിച്ചാൽ പോൺ വിഡിയോയും കണ്ടത്. ഇതോടെ നഗരത്തിലെ വലിയ സ്ക്രീനിൽ പോൺ പ്രദർശനം തുടങ്ങി. നഗരത്തിലൂടെ കടന്നു പോകുന്നവരെല്ലാം ഒരു നിമിഷം ഞെട്ടി തിരിഞ്ഞു നോക്കി, എന്നാൽ പ്രദേശത്ത് ട്രാഫിക് പ്രശ്നങ്ങളോ ആൾക്കൂട്ടമോ കണ്ടില്ല.

പോൺ പ്രദർശിപ്പിച്ച കൂറ്റൻ സ്ക്രീനിന്റെ വിഡിയോകളും ഫോട്ടോയും നിരവധി പേർ പകര്‍ത്തി സോഷ്യൽമീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ സോഷ്യൽമീഡിയകളിലാണ് ഫോട്ടോകൾ വൈറലായത്. സംഭവത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ വൻ ചർച്ച നടക്കുമ്പോഴും ഒന്നര മണിക്കൂർ കഴിഞ്ഞാണ് സ്ക്രീൻ ഓഫ് ചെയ്തത് എന്നതാണ് മറ്റൊരു രസം. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA