sections
MORE

ചൈനീസ് വിഡിയോ ആപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് ദുരന്തം

tik-tok-app
SHARE

വളര്‍ന്നു വരുന്ന തലമുറയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വരുതിയിലാക്കാനായി ചൈനീസ് കമ്പനികളുടെ ഒരു നിരതന്നെ ഇന്ത്യയില്‍ നേരിട്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുകയാണ്. ടിക്‌ടോക്, ക്വായ്, ബിഗോലൈവ്, അപ്പ്‌ലൈവ്, ലൈക് തുടങ്ങിയ ആപ്പുകളുടെ ഹ്രസ്വ വിഡിയോകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ പ്രചാരത്തിലായി കഴിഞ്ഞു, പ്രത്യേകിച്ച് കൗമാരക്കാരില്‍.

ചൈനീസ് ആപ്പുകള്‍ക്കൊപ്പം ലൈംഗിക ഉള്ളടക്കങ്ങളും 

ചില പാട്ടുകള്‍ക്കൊപ്പം ചുണ്ടനക്കുന്ന ഗാന വിഡിയോകള്‍ സൃഷ്ടിക്കുന്ന തരംഗം 13-19 ഇടയില്‍ പ്രായമുള്ളവരില്‍ ഹരമായി കഴിഞ്ഞു. ഈ ആപ്പുകളിലൂടെ വരുന്ന ലൈംഗികത പ്രകടമാക്കുന്ന വിഡിയോകള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ നടക്കുന്നവരുടെ വിളനിലമായി മാറിയിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. ആപ്പുകളിലെ വിഡിയോകളില്‍ വരുന്ന ഉള്ളടക്കങ്ങള്‍ രാജ്യത്തെ നിയമങ്ങളുടെ ലംഘനമാണെന്നും അത് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പറ്റിയതല്ലെന്നും അവര്‍ താക്കീതു നല്‍കുന്നു.

കുട്ടികള്‍ക്കു വേണ്ടിയുള്ളതല്ലെന്ന് ഈ പ്ലാറ്റ്‌ഫോമുകളില്‍ ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും ചെറുപട്ടണങ്ങളില്‍ അവര്‍ ലക്ഷ്യമിടുന്ന പ്രേക്ഷകര്‍ കൗമാരക്കാര്‍ തന്നെയാണ്. രണ്ട്-മൂന്ന് തല നഗരങ്ങളിലെ മൊബൈല്‍ എന്റര്‍ടെയിൻമെന്റ് നെറ്റ്‌വര്‍ക്കില്‍ 20 ചൈനീസ് വിഡിയോ ആപ്പുകളെങ്കിലും ആധിപത്യം പുലര്‍ത്തുന്നുണ്ടെന്നാണ് പ്രമുഖ മാധ്യമം കണ്ടെത്തിയിരിക്കുന്നത്. ഇക്കിളിപ്പെടുത്തൂന്ന വിഡിയോകള്‍, താക്കീതു നല്‍കുന്നതും അപകീര്‍ത്തികപമായതുമായ ഉള്ളടക്കങ്ങളുമാണ് ഇതിന് വഴിയൊരുക്കുന്നത്. 

ബിഗോ ലൈവ്, അപ്പ്‌ലൈവ് തുടങ്ങിയ ലൈവ് സ്ട്രീമിങ് അപ്ലിക്കേഷനുകള്‍ വ്യക്തിപരമായ വിനിമയത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെങ്കിലും കുട്ടികള്‍ക്ക് നഗ്നത വെളിപ്പെടുത്തുക, അനധികൃത മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കളെ വഴിതെറ്റിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇവയും നിയമ പരിധികള്‍ ലംഘിക്കുന്നതായി കണ്ടെത്താം. 

ഏറെ പ്രചാരമുള്ള ടിക് ടോക് ആപ്പ് സ്വയം നിര്‍മിത ഉളളടക്കങ്ങളുടെ 15 സെക്കന്‍ഡ് ക്ലിപ്പുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഉപയോക്താക്കള്‍ക്കു തന്നെ ഇഷ്ടപ്പെട്ട ഗാനവും മറ്റും ഉപയോഗിച്ച് വിഡിയോകള്‍ നിമര്‍മിക്കാം. ഉപദ്രവമില്ലാത്ത വിഡിയോകള്‍ മുതല്‍ ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ച് ഇവയുടെ പരിധികള്‍ മാറുന്നു. 

ഉപയോക്താക്കളുടെ അടിത്തറ വികസിക്കുന്നതനുസരിച്ച് ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉന്നയിക്കാന്‍ ഒരു ഓഫീസ് ടിക്‌ടോക്കിന് ഇന്ത്യയില്ല. ടിക്‌ ടോക് പോലുള്ള ആപ്പുകള്‍ സാങ്കേതികവും സംഘടനാ ശക്തികളും ഉണ്ടെന്ന് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും അതിലൂടെ വരുന്ന വിവരങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു ഗാരന്റിയും നല്‍കുന്നില്ല.

ഒറ്റ ക്ലിക്കില്‍ അല്ലെങ്കില്‍ ഒരു ബട്ടണില്‍ വിശാലമായൊരു ഡേറ്റയാണ് തുറന്നിടുന്നതെന്ന് മാത്രമാണ് ഇത്തരം ചൈനീസ് ആപ്പുകളുടെ സ്വകാര്യ നയത്തില്‍ പറയുന്നത്. ലൊക്കേഷന്‍ പങ്കുവയ്ക്കല്‍, ഓഡിയോ-വിഡിയോ റെക്കോഡിങ് അനുവദിക്കല്‍, പൂര്‍ണ നെറ്റ്‌വര്‍ക്ക് ലഭ്യത തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നോനോലൈവ് പോലുള്ള ആപ്പുകള്‍ക്ക് ഇന്ത്യയില്‍ ഒരു പ്രൈവസി പോളിസി പോലുമില്ല.

പ്രാദേശിക ഭാഷയില്‍ വരുന്നതിനാല്‍ പ്രാദേശിക ആപ്പ് എന്ന തരത്തിലാണ് ഈ മൊബൈല്‍ ആപ്പുകള്‍ പെട്ടെന്ന് വളരുന്നത്. ഇന്ത്യന്‍ ഭാഷകളില്‍ വരുന്നതിനാല്‍ ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉപയോഗിക്കാന്‍ എളുപ്പം. എന്നാല്‍ ഇവയുടെ സ്വകാര്യ നയങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമാണുള്ളത്. ഇത് പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാകുകയും ഇരയാക്കല്‍ എളുപ്പവുമാകുന്നു. 

ഇന്ത്യന്‍ ആപ്പുകളില്‍ പൊതുവായ നയങ്ങള്‍ ഒഴിച്ചൊന്നും പ്രാദേശിക ഭാഷയില്‍ ലഭ്യമല്ലാത്തതു പോലെ ചൈനീസ് ആപ്പുകളിലും പ്രത്യേകം നയങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പരിധിവിട്ട് ഇഷ്ടമുള്ളത് ചെയ്യാനാകും. ഷെയര്‍ചാറ്റ് മാത്രമാണ് 10 പ്രാദേശിക ഭാഷകളില്‍ സ്വകാര്യ നയങ്ങള്‍ നല്‍കിയിട്ടുള്ള ഏക ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്. 

ഓരോ മാസവും ഒരു കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ എത്തുന്നു. 2019 തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള വിദ്യകളെല്ലാം സോഷ്യല്‍ മീഡിയകള്‍ പരീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വാര്‍ത്തകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു. ബൈറ്റ് ഡാന്‍സിന്റെ ഏറെ പ്രചാരമുള്ള ആപ്പായ ഹെലോ വ്യാജ വാര്‍ത്തകളുടെ പ്രചാരത്തിലൂടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനെ കുറിച്ച് കണക്കുകള്‍ നിരത്തുന്നുണ്ട്. കൂടുതല്‍ ക്ലിക്ക് ലഭിക്കുന്ന ഹെഡ്‌ലൈനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഹെഡ്‌ലൈനുകള്‍ വര്‍ഗീയ, ജാതി പ്രശ്‌നങ്ങള്‍ക്ക് പ്രകോഭനങ്ങള്‍ സൃഷ്ടിക്കുന്നതായും പറയുന്നു. ഇത് ഉപയോക്താക്കളെ തെറ്റായി നയിക്കുന്നു. പുതിയ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ ക്ലിക്കുകള്‍ ഭാവി നിര്‍ദേശങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നറിയാത്തതിനാല്‍ ആപ്പുകള്‍ അവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA