ADVERTISEMENT

സുഹൃത്തുക്കളുടെ എണ്ണംകൂട്ടാൻ ഇടംവലം നോക്കാതെ റിക്വസ്റ്റ് സ്വീകരിക്കാറുണ്ടോ? പത്ത് വർഷം കഴിഞ്ഞ് മുഖം എങ്ങനെയിരിക്കുമെന്ന പോലെയുള്ള ഫെയ്സ്ബുക്ക് ആപ്പുകൾ നോക്കുന്ന ആളാണോ നിങ്ങള്‍?, എങ്കിൽ ഒരു പരാതി തയാറാക്കി വച്ചോളൂ, സൈബർ പൊലീസിന്റെയും ബാങ്ക് അധികൃതരുടെയും സഹായം ഉടൻ നിങ്ങള്‍ക്കാവശ്യം വരും.

ഡിജിറ്റൽ മണിയുപയോഗിക്കുന്നത് വർദ്ധിച്ചതോടെ സൈബർ ആക്രമണവും പതിന്മടങ്ങായിരിക്കുകയാണ്. അക്കൗണ്ടിൽനിന്നും പണം ആവിയായവരുടെ പരാതികേട്ട് പല ബാങ്കുകാരും മടുത്തിരിക്കുന്നു. നിങ്ങളുടെ കൈയ്യിലെ മൊബൈൽ ഫോണുകൾതന്നെയാണ് പലപ്പോഴും പണിതരുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു.

facebook-fake-1

വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 13,500 രൂപ ആവിയായി.

Isaac odentern എന്നൊരു ഹാക്കറെക്കുറിച്ചുള്ള ചോദ്യമാണ് സൈബർ സുരക്ഷാ വിദഗ്ധർക്ക് കൂടുതലായി എത്തുന്നത്, റിക്വസ്റ്റ് വന്ന് സ്വീകരിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ പ്രൊഫൈൽ ഹാക്കു ചെയ്യപ്പെടുകയാണ്. ഫോട്ടോകളൊക്കെ മാറ്റി, നിങ്ങളുടെ പേരിന്റെ പിന്നിൽ Isaac odentern എന്ന പേരും കൂട്ടിച്ചേര്‍ക്കപ്പെടുകയോ, പേരുതന്നെ മാറുകയോ ചെയ്യും.

ഫേസ്ബുക്കിൽ തിരഞ്ഞാൽ നൂറുകണക്കിന് ഐഡികൾ ഹാക്കു ചെയ്യപ്പെട്ടതായി കാണാം, താരതമ്യേന ആക്ടീവല്ലാത്ത ഐഡികൾ ഹാക്കുചെയ്യുന്നതിനാൽ പരാതിപ്പെടുന്നത് കുറവാണ്. പക്ഷേ നിരവധി മലയാളി ഐഡികളും ഹാക്കുചെയ്യപ്പെട്ടതിനാല്‍ നിങ്ങളുടെ സുഹൃത്തിന്റെ പോലും റിക്വസ്റ്റ് വന്നാൽ ഒന്നുപരിശോധിച്ച ശേഷം മാത്രം സ്വീകരിക്കുക. മാത്രമല്ല നിരവധി ഗ്രൂപ്പുകളിലും ഹാക്കർ ഗ്രൂപ്പുകളിലെ അംഗങ്ങളുണ്ട്, സ്വകാര്യവിവരങ്ങൾ പങ്കുവയ്ക്കുന്ന ഫാമിലി ഗ്രൂപ്പുകൾപോലും സുരക്ഷിതമല്ലെന്നു സാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com