ADVERTISEMENT

ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും അയച്ച മെസേജ് പത്തു മിനിറ്റിനുള്ളില്‍ ഡിലീറ്റു ചെയ്യാം. ഒരാള്‍ മനഃപ്പൂര്‍വമല്ലാതെ മെസേജ് മറ്റൊരാള്‍ക്കൊ ഗ്രൂപ്പിനൊ അയച്ചെങ്കില്‍ ഡീലീറ്റു ചെയ്യാന്‍ വളരെയേറെ ഉപകരിക്കും. മെസേജിൽ അക്ഷരത്തെറ്റ് ഉണ്ടെന്നു കണ്ടാലോ, അല്ലെങ്കില്‍ ആ ചാറ്റില്‍ പ്രസ്തുത സന്ദേശം വേണ്ടാ എന്നൊക്കെ തോന്നിയാല്‍ ഇതു ഉപകാരപ്രദമായിരിക്കും.

2018 ഏപ്രിലിലാണ് 'അണ്‍സെന്‍ഡ്' ഫീച്ചര്‍ ആദ്യമായി ടെസ്റ്റു ചെയ്തത്. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബറിൽ പുറത്താകുകയും ചെയ്തിരുന്നു. അടുത്തിടെ ഫെയ്‌സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് മെസഞ്ചറില്‍ അയച്ച് പഴയ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നതായി ടെക്ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തിരുന്നു. സക്കര്‍ബര്‍ഗിന്റെ സന്ദേശങ്ങള്‍ ഡിലീറ്റു ചെയ്തത് ഒരു സോണി എക്‌സിക്യൂട്ടീവിന്റെ മെയിലുകള്‍ ഹാക്കു ചെയ്യപ്പെട്ട സാഹചര്യത്തിലാണ് എന്നായിരുന്നു. പക്ഷേ, വിമര്‍ശകര്‍ ഫെയ്‌സ്ബുക് വിശ്വാസവഞ്ചനയാണു നടത്തിയതെന്നും വാദിച്ചു. പൊതുജനത്തിന് ഒരു രീതിയും കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു തരം നീതിയും നടപ്പാക്കുന്നതായി അവര്‍ ആരോപിക്കുകയായിരുന്നു.

ഉപദ്രവം കൂടുമോ?

ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൊന്ന് ശല്യം ചെയ്യലും തെറിവിളിയും മറ്റും. ഇത്രകാലം അയച്ച സന്ദേശങ്ങള്‍ തെളിവായി എടുത്തിരുന്നു. പുതിയ ഫീച്ചര്‍ വരുമ്പോള്‍ അതു ശല്യക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുകയില്ലെ എന്നാണ് വിദഗ്ധര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം.

എന്നാല്‍, മെസഞ്ചറിന് അണ്‍സെന്‍ഡ് ഫീച്ചര്‍ നല്‍കാന്‍ വൈകി പോയെന്നാണ് മറ്റൊരു അഭിപായം. കാരണം ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും നേരത്തെയുള്ളതായിരുന്നു. വാട്‌സാപ്പില്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ 2017ല്‍ നല്‍കിയിരുന്നു. അയച്ചു കഴിഞ്ഞ് ഒരു മണിക്കുറിനുള്ളില്‍ വരെ സന്ദേശങ്ങള്‍ ഡിലീറ്റു ചെയ്യാനാണ് അനുവദിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മെസേജിങ് കൊണ്ടുവന്നത് 2013ല്‍ ആണ്. ആ കാലം മുതല്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ നിലവിലുണ്ടായിരുന്നു.

എങ്ങനെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ അയച്ച മെസേജ് അണ്‍സെന്‍ഡ് ചെയ്യാനാകുക

∙ നേരത്തെ പറഞ്ഞതു പോലെ, അയച്ച് 10 മിനിറ്റിനുള്ളില്‍ മാത്രമേ അണ്‍സെന്‍ഡ് സാധ്യമാകൂ.

∙ അണ്‍സെന്‍ഡ് ചെയ്യേണ്ട മെസേജ് കണ്ടെത്തി അതില്‍ അമര്‍ത്തി പിടിക്കുക. അപ്പോള്‍ സന്ദേശവും അതിനുള്ള പ്രതികരണവും ഇമോജിയും സിലക്ട് ആകും. തുടര്‍ന്ന് സ്‌ക്രീനിന്റെ താഴെ പുതിയ ഓപ്ഷനുകള്‍ വരും. ഫോര്‍വേഡ്, സേവ്, റിമൂവ് എന്നിങ്ങനെയാകും അവ.

∙ റിമൂവ് അമർത്തി കഴിഞ്ഞാല്‍ വീണ്ടും രണ്ടു ഓപ്ഷന്‍സ് വരും. റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യൂ. റിമൂവ് ഫോര്‍ എവരിവണ്‍ സിലക്ടു ചെയ്താല്‍ സന്ദേശം ലഭിച്ച ആര്‍ക്കും അതു പിന്നീടു കാണാനാവില്ല. റിമൂവ് ഫോര്‍ യൂ എങ്ങനെ ഉപകരിക്കുമെന്നു ചോദിച്ചാല്‍ ആ ഒരു പ്രത്യേക സന്ദേശം മാറ്റിയ ശേഷം, നിങ്ങള്‍ക്ക് ബാക്കി സംഭാഷണത്തിന്റെ ഒരു ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കണമെങ്കില്‍ അതിനു സാധിക്കുമെന്നു കാണാം. ഡിലീറ്റ് ഫോര്‍ യൂ ഓപ്ഷന്‍ ഏതു സമയത്തും ലഭ്യമായിരിക്കും.

ഡിലീറ്റു ചെയ്യുന്നതിനു മുൻപ് മെസെഞ്ചര്‍ എടുത്തു ചോദിക്കും ഈ മെസേജ് പെര്‍മനെന്റ് ആയി നീക്കം ചെയ്യണോ എന്ന്. അത് ശരിവച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സന്ദേശം ലഭിച്ച എല്ലാവര്‍ക്കും ആ സന്ദേശം റിമൂവ് ചെയ്തു എന്ന ഡയലോഗ് ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com