ADVERTISEMENT

യുവാക്കൾക്കിടയിൽ ടിക് ടോക് ഷൂട്ടിങ് വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ലൈക്കുകളും വ്യൂസും കിട്ടാനായി ജീവനു ഭീഷനിയായ ദൗത്യങ്ങൾ ചെയ്യാൻ പോലും മിക്കവരും തയാറാകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് പത്ത് വിദ്യാർഥികള്‍ ടിക് ടോക് വിഡിയോ ഷൂട്ട് ചെയ്യാനായി പാലത്തിൽ നിന്നു ചാടി. ഇവർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രമാണ്.

കടലുണ്ടിപുഴ പാലത്തിന് മുകളില്‍ നിന്നാണ് പത്തോളം വിദ്യാർഥികൾ ആഴമുള്ള പുഴയിലേക്ക് എടുത്തു ചാടിയത്. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്താണ് ഇവർ ചാടിയത്. പുഴയിലേക്ക് ചാടിയ വിദ്യാർഥികൾ അപകടത്തിൽപെട്ടതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷിക്കാനിറങ്ങിയത്. പുഴയിലേക്ക് ചാടുന്നതിന്റെയും മൽസ്യത്തൊഴിലാളികൾ രക്ഷിക്കുന്നതിന്റെയും വിഡിയോകൾ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്.

പാലത്തിന്റെ കൈവരികളില്‍ നിന്നാണ് ചാടിയത്. നേരത്തെയും ഇവിടെ നിന്ന് ടിക് ടോക് വിഡിയോകൾ ഷൂട്ട് ചെയ്തിരുന്നു. ഈ വിഡിയോകൾ വൻ ഹിറ്റായതോടെയാണ് വീണ്ടും സാഹസിക ദൗത്യത്തിനായി പത്തോളം വിദ്യാര്‍ഥികള്‍ പാലത്തിൽ നിന്നു ചാടിയത്.

രാജ്യത്ത് ടിക്ടോക് വിഡിയോ ആപ്് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നിമയസഭയിൽ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരിൽ ഓരോ ദിവസവും ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com