ADVERTISEMENT

കുറഞ്ഞ കാലത്തിനിടെ ഓൺലൈൻ ലോകത്ത് തരംഗമായി മാറിയ ടിക് ടോക് ആപ്പിനെതിരെ വിവിധ രാജ്യങ്ങളിൽ വൻ പ്രതിഷേധം. കേവലം അഞ്ചു വയസ്സിന് താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ അശ്ലീല വിഡിയോകൾ വരെ ടിക് ടോകിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങൾ വരെ രംഗത്തെത്തി. ബ്രിട്ടനിലെ സ്കൂളുകളിൽ ടിക് ടോകിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സ്കൂൾ വിദ്യാർഥികളുടെ ഓരോ നിമിഷവും വിഡിയോയി പോസ്റ്റ് ചെയ്യുന്നുണ്ട്. ഓരോ പെൺകുട്ടിയുടെയും ജീവിതം അവർ എങ്ങന ആസ്വദിക്കുന്നുവെന്ന് ടിക് ടോക് പിന്തുടരുന്നവർക്ക് മനസ്സിലാകും. ഇതു ഭാവിയിൽ വൻ ദുരന്തമാകുമെന്നാണ് മിക്കവരും പറയുന്നത്.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ബ്രിട്ടനിലെ സ്കൂൾ വിദ്യാർഥികളിൽ അഞ്ചു വയസ്സ് തികയാത്തവർ പോലും ടിക് ടോക്കിലുണ്ടെന്നാണ്. ബ്രിട്ടിനിലെ മിക്ക സ്കൂളുകളിലെയും അധ്യാപകർ രക്ഷിതാക്കളെ വിളിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തും എപ്പോഴും ആർക്കും പോസ്റ്റ് ചെയ്യാമെന്ന ടിക് ടോക് നയം വൻ ഭീഷണിയാണെന്നാണ് അധ്യാപകര്‍ പറയുന്നത്.

കുട്ടികൾ പകർത്തുന്ന മിക്ക വിഡിയോകളും അവർക്ക് മോശമായി (സെക്സ്, അശ്ലീലം) തോന്നിയിരിക്കില്ല. എന്നാൽ അവരെ ഫോളോ ചെയ്യുന്നവർ ഈ വിഡിയോകളെല്ലാം ഡൗൺലോഡ് ചെയ്ത് പോൺ വെബ്സൈറ്റുകൾക്ക് മറിച്ചു വിൽക്കുന്നതായും റിപ്പോർട്ട് വന്നിട്ടുണ്ട്. ബ്രിട്ടനിലെ പതിനാറു വയസ്സിനു താഴെയുള്ള മിക്ക പെൺകുട്ടികളും ടിക് ടോക്കിൽ തന്നെയാണ്. 

പതിമൂന്ന് വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് ടിക് ടോകിൽ പ്രവേശനം. എന്നാൽ അംഗത്വമെടുക്കാൻ ഒരു രേഖകളുടെയും ആവശ്യമില്ല. ഡാൻസ് ചെയ്യുന്ന പെൺകുട്ടികളോടു അവരെ പിന്തുടരുന്നവർ കൂടുതൽ സെക്സി ഡാൻസ് വിഡിയോകൾ ആവശ്യപ്പെടുന്നു. കൂടുതൽ ലൈക്കിനും കമന്റിനും വേണ്ടി പെൺകുട്ടികൾ വസ്ത്രമഴിച്ച് ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്യുന്നത് വ്യാപകരമായിട്ടുണ്ട്.

ഇത്തരം സെക്സി വിഡിയോകൾക്ക് താഴെ പുരുഷൻമാരുടെ അശ്ലീല കമന്റുകളുടെ പൂരമാണ്. കമന്റുകൾ കൂടുന്നതോടെ വിഡിയോയും വൈറലാകുന്നു. മിക്ക പെൺകുട്ടികളും സ്കൂൾ യൂണിഫോമിൽ തന്നെയാണ് ടിക് ടോക് വിഡിയോ ഷൂട്ട് ചെയ്യുന്നത്. ഇതിലൂടെ സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com