ADVERTISEMENT

ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോർത്താൻ പാക്കിസ്ഥാൻ ഓൺലൈൻ ദൗത്യങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ചു മുതിർന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങൾ ചോർത്താൻ നീക്കം നടക്കുന്നുണ്ട്. ഇന്ത്യൻ വനിതകളുടെ പേരും വിലാസവും ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ നിർമിച്ച് പാക്കിസ്ഥാൻ ചാരസംഘടന സൈനികരെ സമീപിക്കുന്നുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

ഇത്തരത്തിലുള്ള നിരവധി വ്യാജ പ്രൊഫൈലുകൾ ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസികളുടെ കെണികൾ സൂക്ഷിക്കണമെന്ന് പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ഫെയ്സ്ബുക് പ്രൊഫൈലുകളിൽ നിന്ന് സൈനികരെ മാത്രം ലക്ഷ്യമിട്ട് ഫ്രണ്ട് റിക്വസ്റ്റുകൾ വരുന്നുണ്ട്.

ഹണി ട്രാപ്പ് വഴി വ്യോമസേനയുടെ സുപ്രധാന വിവരങ്ങൾ ചോർത്തിയത് നേരത്തെ വലിയ വിവാദമായിരുന്നു. ഫെയ്സ്ബുക് വഴി പരിചയപ്പെടുന്ന വ്യാജ യുവതികൾ സ്മാർട് ഫോണിലെ മെസഞ്ചർ വഴി ചാറ്റ് ചെയ്ത് രഹസ്യ ഡേറ്റകൾ ചോർത്തും. ഓൺലൈൻ വഴി പരിചയപ്പെട്ട ‘വ്യാജ’ സുന്ദരി ഹണി ട്രാപ്പിലൂടെ സൈനിക ഉദ്യോഗസ്ഥനെ തന്ത്രപരമായി കുടുക്കുകയാണ് പാക് പദ്ധതി. ഫെയ്സ്ബുക് വഴി പരിചയപ്പെടുന്ന യുവതികൾ ഉദ്യോഗസ്ഥരിൽ നിന്ന് മൊബൈൽ നമ്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കുന്നു. കെണിയിൽ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ യുവതികൾ സ്വന്തമാക്കുന്നു.

പാക്കിസ്ഥാനിൽ നിന്നുള്ള ‘വ്യാജ’ യുവതികൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ വലയിലാക്കി രഹസ്യവിവരങ്ങൾ ചോർത്തുന്നത് പതിവ് സംഭവമായിട്ടുണ്ട്. 2011 ൽ നാവികസേനാ കമാൻഡർ സുഖ്ജിന്ധർ സിങ്ങിന്റെ റഷ്യൻ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ചാറ്റ് ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തുന്നത്. ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമായതോടെ ഐഎസ്ഐ ചാരൻമാരുടെയും ഹാക്കർമാരുടെ സൈബർ ആക്രമണം ശക്തമായിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ കെണിയൊരുക്കി രാജ്യത്തെ രഹസ്യങ്ങൾ ചോർത്താനാണ് ഇവരുടെ നീക്കം. സാധാരണക്കാരെ പോലും ഹണി ട്രാപിനായി ഇവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com