ADVERTISEMENT

വോട്ടുപിടിക്കാൻ നരേന്ദ്ര മോദി പ്രമുഖ താരങ്ങളെ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. തന്റെ പാർട്ടിയെ പിന്തുണയ്ക്കാത്ത താരങ്ങളെ പോലും മോദി വോട്ടുപിടിക്കാൻ സോഷ്യൽ മീഡിയ വഴി ഉപയോഗിച്ചെന്നാണ് റിപ്പോർട്ട്. ട്വിറ്ററിലെ ഫോളവേഴ്സിന്റെ എണ്ണം കൂട്ടാനായി സച്ചിൻ, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി താരങ്ങളെ ഉപയോഗപ്പെടുത്തി. അമേരിക്കയിലെ മിഷിഗൻ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാൽ ആണ് തന്റെ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

 

"#VoteKar" എന്ന ട്വിറ്റർ ക്യാംപെയിനിന്റെ ഭാഗമായി തന്റെ പോസ്റ്റുകളെല്ലാം മോദി പ്രമുഖ താരങ്ങളെ ടാഗ് ചെയ്താണ് പോസ്റ്റ് ചെയ്തിരുന്നത്. തന്റെ പാർട്ടിക്കാർ അല്ലാത്തവരുമായും തനിക്ക് ഏറെ അടുപ്പമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രമായി ഇതെന്നാണ് വിലയിരുത്തുന്നത്. 2009 ഫെബ്രുവരി മുതൽ 2015 വരെയുള്ള 9000 ട്വീറ്റുകളാണ് വിലയിരുത്തിയത്. ഇതിൽ തന്നെ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമുള്ള ട്വീറ്റുകളും വേർതിരിച്ചു പഠനം നടത്തി.

 

മുൻനിര താരങ്ങളെ ടാഗ് ചെയ്തുള്ള 414 ട്വീറ്റുകളാണ് ചെയ്തിരിക്കുന്നത്. ഒരു ട്വീറ്റിൽ തന്നെ നിരവധി താരങ്ങളെ ടാഗ് ചെയ്തിട്ടുണ്ട്. കായികം, സിനിമ, മീഡിയ തുടങ്ങി രംഗത്തുളള പ്രമുഖരെ എല്ലാം മോദി ടാഗ് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com