ADVERTISEMENT

ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ബോളിവുഡ് നടി സണ്ണിലിയോണിന്റെ ചിത്രം നീക്കം ചെയ്തു. ഡ്രൈവ് ചെയ്യുന്നവരുടെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്ന പല ഘടകങ്ങവും നിരത്തുകളിൽ കാണാൻ കഴിയും. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നമുക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഒരു ഘടകവും നമ്മെ സ്വാധീനിക്കാൻ പാടില്ല. ഇതായിരുന്നു പോസ്റ്റ്. എന്നാൽ പോസ്റ്റിനൊപ്പം നൽകിയ സണ്ണി ലിയോണിന്റെ ചിത്രമാണ് സോഷ്യൽമീഡിയയെ ചൊടിപ്പിച്ചത്.

 

സോഷ്യൽമീഡിയയിൽ സജീവമായ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും പോസ്റ്റിനെതിരെ രംഗത്തുവന്നതോടെ പൊലീസിന് ചിത്രം നീക്കം ചെയ്യേണ്ടിവന്നു. എത്ര പ്രിയപ്പെട്ടവരായാലും ഡ്രൈവരുടെ ശ്രദ്ധമാറരുത് എന്നാണ് സണ്ണിലിയോൺ ചിത്രത്തിൽ നൽകിയിരുന്നത്.

 

എന്നാൽ ഇത്തരം പോസ്റ്റുകൾ സ്ത്രീവിരുദ്ധമാണെന്നാണ് ഒരു വിഭാഗം സോഷ്യല്‍മീഡിയക്കാർ ആരോപിച്ചത്. പോസ്റ്റിനു താഴെ വിമർശിച്ചും അനുകൂലിച്ചു കമന്റുകൾ വരാൻ തുടങ്ങിയതോടെ നീക്കം ചെയ്യാൻ തന്നെ തീരുമാനിക്കുകയായിരുന്നു. വിമർശനങ്ങളിൽ രാഷ്ട്രീയക്കാരെയും മുതിർന്ന പൊലീസ് മേധാവികളെയും ഉൾപ്പെടുത്താൻ തുടങ്ങിയതോടെ പോസ്റ്റ് നീക്കം ചെയ്ത് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു കേരള പൊലീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com