ADVERTISEMENT

കഴിഞ്ഞ ദിവസം അന്തരിച്ച ആരിഫ് മുസ്സമ്മിലിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ. ജനുവരി 13 ന് തന്റെ പ്രൊഫൈലിൽ ആരിഫ് മുസ്സമ്മിൽ വെള്ളുവങ്ങാട് പോസ്റ്റ് ചെയ്ത ‘മരിച്ച ശേഷം എന്റെ ഫെയ്സ്ബുക്’ എന്ന കുറിപ്പാണ് നിരവധി പേർ ഷെയർ ചെയ്തിരിക്കുന്നത്. ഡൽഹി ജാമിഅ മുഈനിയ്യ കോളേജിലെ ബിരുദ വിദ്യാർഥിയായിരുന്ന ആരിഫ് കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ഡൽഹിയിലെ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു.

 

#മരിച്ച_ശേഷം #എന്റെ_ഫേസ്ബുക് എന്ന ഹാഷ് ടാഗോട് കൂടിയാണ് എല്ലാവരും പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. ഫെയ്സ്ബുക്കിൽ സ്ഥിരമായി കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്ന ആരിഫിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് സുഹൃത്തുക്കളും മറ്റു സോഷ്യൽമീഡിയ ഉപയോക്താക്കളും അനുശോചന കുറിപ്പിനൊപ്പമാണ് പങ്കിടുന്നത്.

 

ആരിഫിന്റെ ഫെയ്സ്ബുക് കുറിപ്പ്

 

#മരിച്ച_ശേഷം #എന്റെ_ഫേസ്ബുക്

 

ഒരു ദിവസം എന്‍റെ

മുഖപുസ്തകത്തിലെ 

പച്ചലൈറ്റണയും.

ഇനി ഒരിക്കലും 

തെളിയാത്ത രൂപത്തിൽ.

 

ടാഗുകൾ നിരസിക്കുന്ന 

എന്റെ വാളിൽ അന്ന് 

ടാഗുകൾ നിറയും,

ഞാൻ അറിയാതെ,

അപ്രൂവ് ചെയ്യാതെ തന്നെ.

 

ചിരിക്കുന്ന എന്റെ മുഖ -

മെടുത്ത് കരയുന്ന 

ഇമോജുകൾ വെച്ച് 

ആദരാഞ്ജലികൾ 

എഴുതി വെക്കും.

 

പ്രിയപ്പെട്ടവർ പ്രാർത്ഥിക്കാൻ 

പറഞ്ഞ് പോസ്റ്റ്‌ ഇടും.

ഏറെ സ്നേഹിക്കുന്നവർ 

അനുസ്മരിക്കും.

സതീർഥ്യരുടെ ഓർമ 

കുറിപ്പുകൾ വരും.

 

ഞാൻ ആരുമല്ലാതിരുന്നിട്ടും 

അടയാളപ്പെടുത്തലുകൾ 

ഇല്ലാതിരുന്നിട്ടും ഞാൻ 

ആരൊക്കെയോ ആയ 

മാനസങ്ങൾ ഉള്ളിൽ തേങ്ങും.

 

ആരിഫ് മുസ്സമ്മിൽ വെള്ളുവങ്ങാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com