ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സ്ഥാനാർഥികളെ സഹായിക്കാൻ ഫെയ്സ്ബുക്കും. സ്ഥാനാർഥികൾക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കൻഡ് വിഡിയോ നിർമിക്കാനുള്ള സംവിധാനമാണ് ഫെയ്സ്ബുക് അവതരിപ്പിക്കുന്നത്. കാൻഡിഡേറ്റ് കണക്ട് എന്ന ഈ സംവിധാനം ഉപയോഗിച്ച് സ്ഥാനാർഥികൾക്ക് വിഡിയോ നിർമിച്ച് മണ്ഡലത്തിലെ വോട്ടർമാർക്കു ഷെയർ ചെയ്യാം. 

 

സ്ഥാനാർഥികൾക്കു മാത്രമേ ഈ സംവിധാനം ലഭിക്കുകയുള്ളൂ. 20 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സ്ഥാനാർഥി സ്വയം പരിചയപ്പെടുത്തുകയും ജയിച്ചുവന്നാൽ മണ്ഡലത്തിനായി എന്താണ് ചെയ്യാൻ പോകുന്നതെന്നു ചുരുക്കി പറയുകയുമാണ് വേണ്ടത്. 

 

ഓരോ സ്ഥാനാർഥിയും ഷെയർ ചെയ്യുന്ന വിഡിയോ ആ സ്ഥാനാർഥിയുടെ മണ്ഡലത്തിലെ ഫെയ്സ്ബുക് ഉപയോക്താക്കളുടെ ന്യൂസ്ഫീഡിൽ ലഭ്യമാക്കുകയും ചെയ്യും. ഫെയ്സ്ബുക് മൊബൈൽ ആപ്പിൽ ഏറ്റവും അടിയിലുള്ള 2019 Candidate Tools ലിങ്കിൽ നിന്നും വിഡിയോ അപ്‌ലോഡ് ചെയ്യാം. വിശദാംശങ്ങൾക്ക്: facebook.com/business/m/candidatevideos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com