ADVERTISEMENT

വ്യാജ വാർത്തകളും പോസ്റ്റുകളും തടയാൻ ഫെയ്സ്ബുക്, ട്വിറ്റർ പോലുള്ള സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ബിജെപി നേതാവിന്റെ പൊതുതാൽപര്യ ഹർജി. ബിജെപി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹര്‍ജി നൽകിയിരിക്കുന്നത്.

രാജ്യത്ത് നിലവിൽ 3.5 കോടി ട്വിറ്റര്‍, 32.5 കോടി ഫെയ്സ്ബുക് അക്കൗണ്ടുകളുണ്ട്. ഇതിൽ പത്ത് ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്നാണ് സോഷ്യൽമീഡിയ വിദഗ്ധർ പറയുന്നത്. ഇത്തരം അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകള്‍ പ്രചരിക്കുന്നത്. സോഷ്യൽമീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചാൽ വ്യാജൻമാരെ നേരിടാമെന്നാണ് കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നത്.

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ വഴി സംഭവിക്കുന്ന അക്രമങ്ങളും കലാപങ്ങളും ഇതുവഴി തടയാനാവും. സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളും അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കണ്ടെന്റുകളുടെ ഉദ്ദേശ്യ ശുദ്ധിയും ഇതിലൂടെ തിരിച്ചറിയാൻ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com