sections
MORE

ഡേറ്റിങ് മുതൽ വെര്‍ച്വല്‍ റിയാലിറ്റി വരെ അടിമുടി മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക്

facebook-01new
SHARE

ഡേറ്റിങ് ഫീച്ചർ, വെര്‍ച്വല്‍ റിയാലിറ്റി, എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്‍, ഫെയ്‌സ്ബുക്ക് പോര്‍ട്ടല്‍ ഇങ്ങനെ നിരവധി അടിമുടി മാറ്റങ്ങളുമായി ഫെയ്‌സ്ബുക്ക്. പല രാജ്യങ്ങളും തങ്ങളെ നിലയ്ക്കു നിർത്താന്‍ ഇറങ്ങിയിരിക്കുകയാണ് എന്നറിയാവുന്ന ഫെയ്‌സ്ബുക്ക് ഈ വര്‍ഷത്തെ വര്‍ഷിക ഡിവലപ്പര്‍ കോണ്‍ഫറന്‍സ് എഫ്8 കീനോട്ടില്‍ (F8 keynote) സ്വകാര്യതയെക്കുറിച്ചാണ് ആവര്‍ത്താവര്‍ത്തിച്ചു പറഞ്ഞത്. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കൂടാതെ മീറ്റിങ്ങിലുടനീളം സ്വകാര്യതയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടായി. ഇതിൽ തന്നെയാണ് ഈ വര്‍ഷം കൊണ്ടുവരുന്ന പുതിയ ഫീച്ചറുകളെക്കുറിച്ചു പരാമർശമുണ്ടായത്.

പറയുമ്പോഴും സ്വകാര്യതയെക്കുറിച്ച് പറയാന്‍ കമ്പനി മറന്നില്ല. എന്നാല്‍, ഇതെല്ലാം ഉപയോക്താക്കളും രാജ്യങ്ങളും മുഖവിലയ്ക്ക് എടുക്കുമോ എന്നറിയില്ല. ഷെയറിങില്‍ കേന്ദ്രീകരിച്ചു കെട്ടിപ്പെടുത്തതാണ് ഫെയ്‌സ്ബുക്ക്. 2019ല്‍ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത രീതിയില്‍ ഉപയോക്താക്കളുടെ ഡേറ്റ ഫെയ്‌സ്ബുക്കിനു ലഭിക്കുകയും ചെയ്യും-ഡെയ്റ്റിങ് മുതല്‍ ഷോപ്പിങ് വരെയുള്ള എന്തും കമ്പനി അറിയും. ഫെയ്‌സബുക്ക് മെസഞ്ചറിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വരും എന്നറിയിച്ചിട്ടുണ്ടെങ്കിലും അതു എന്നു നടപ്പിലാക്കുമെന്ന് അറിയില്ല.

ഫെയ്‌സ്ബുക്ക് കുടുംബത്തില്‍ നിന്നുള്ള വാട്‌സാപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കും അപ്‌ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്.

Social Media | Representational Image

മെസഞ്ചര്‍

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് സന്ദേശമയയ്ക്കാം. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ വിവാദമായിരുന്നു ഈ നീക്കം.

മെസഞ്ചര്‍ കൂടുതല്‍ വേഗത നേടും

മെസഞ്ചറിന് മാക്കിലും വിന്‍ഡോസിലും ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ വരും. ഓഡിയോ കോളുകള്‍, ഗ്രൂപ് വിഡിയോ കോള്‍, ഇമോജി തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഇതെത്തുക.

facebook

ഗ്രൂപ് ടാബ് റീഡിസൈന്‍ ചെയ്തിരിക്കുന്നു. ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ കാണലും ഷെയർ ചെയ്യലും എളുപ്പമാക്കി.

മീറ്റ് ന്യൂ ഫ്രണ്ട്‌സ് എന്ന പുതിയ ഫീച്ചര്‍ ആവശ്യമുള്ളവര്‍ക്കു മാത്രം ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ചുറ്റുവട്ടത്തും പഠിച്ച സ്‌കൂള്‍, കമ്മ്യൂണിറ്റികള്‍ തുടങ്ങിയ ഷെയേർഡ് കമ്യൂണിറ്റികളില്‍ നിന്നുള്ള സുഹൃത്തുക്കളെ സമ്പാദിച്ചു നല്‍കാനുള്ള ശ്രമമാണിത്.

എല്ലാ കമ്യൂണിക്കേഷനും എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്ഷന്‍ നല്‍കുമെന്നും കമ്പനി പറയുന്നു.

പുതിയ ഇവന്റ് ടാബിലൂടെ തങ്ങള്‍ക്കു ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ ഉപയോക്താക്കള്‍ക്കു സാധിക്കും.

രഹസ്യ പങ്കാളിയെ കണ്ടെത്താന്‍ അനുവദിക്കുന്ന ഫെയ്‌സ്ബുക്ക് ഡേറ്റിങ് ഫീച്ചര്‍ കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇനി ഉപയോഗിക്കാനാകും.

ഫെയ്‌സ്ബുക്ക് പോര്‍ട്ടല്‍

ആദ്യമായി ഫെയ്‌സ്ബുക്ക് പോര്‍ട്ടലും പോര്‍ട്ടല്‍ പ്ലസും അമേരിക്കയ്ക്കു വെളിയില്‍ ലഭ്യമാക്കും. കാനഡയില്‍ തുടങ്ങി പിന്നീട് യൂറോപ്യന്‍ യൂണിയനിലേക്ക് എത്തും. അതിനു ശേഷം മറ്റു രാജ്യങ്ങള്‍.

വാട്‌സാപ് കോളും, ആമസോണ്‍ പ്രൈം വിഡിയോയും ഫെയ്‌സ്ബുക്ക് പോര്‍ട്ടലില്‍ ലഭിക്കും. കോളുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും നല്‍കും. 

മള്‍ട്ടി പ്ലെയര്‍ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിംസ്, ഇന്‍സ്റ്റന്റ് ‌ഗെയിംസ്, സ്റ്റോറിടൈം ആപ് തുടങ്ങിയവയൊക്കെ പോര്‍ട്ടലില്‍ കിട്ടും. 

ഈ വര്‍ഷം തന്നെ ആമസോണ്‍ പ്രൈം വിഡിയോയും ലഭിക്കും. ഫെയ്‌സ്ബുക്ക് ലൈവും ലഭിക്കും.

വെര്‍ച്വല്‍ റിയാലിറ്റി

രണ്ടു പുതുപുത്തന്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളാണ് കമ്പനി ഈ വര്‍ഷം ഇറക്കാന്‍ പോകുന്നത്- ഒക്യുലസ് ക്വെസ്റ്റ്, ഒക്യുലസ് റിഫ്റ്റ് എസ്. ഇവ മെയ് 21ന് പുറത്തിറക്കും. ഇവയില്‍ ക്വെസ്റ്റ് പൂര്‍ണമായും വയര്‍ലെസ് ആയിരിക്കും. ശക്തി കുറയുമെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കാം എന്നത് പലര്‍ക്കും ആകര്‍ഷകമായിരിക്കും.

റിഫ്റ്റ് എസ് കംപ്യൂട്ടറുമായി ബന്ധിപ്പിച്ചാണ് ഉപയോഗിക്കുക. റെസലൂഷന്‍ കൂടിയ ഡിസ്‌പ്ലെയും കൂടുതല്‍ ഫീല്‍ഡ് ഓഫ് വ്യൂവും ലഭിക്കും. ഇരു മോഡലുകള്‍ക്കും 399 ഡോളറായിരിക്കും തുടക്ക വില.

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ്

വില്‍പ്പനക്കാര്‍ക്ക് കോണ്ടിനെന്റല്‍ അമേരിക്കയില്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ സാധിക്കുന്ന ഒന്നാണ് ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ്. ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ നിന്നു നേരിട്ട് സാധനങ്ങള്‍ വാങ്ങാം.

ഇന്‍സ്റ്റഗ്രാം

ഉപദ്രവകാരികളെ (ബുള്ളിയിങ്) നിലയ്ക്കു നിറുത്താനുള്ള ഒരു ശ്രമമാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമായും നല്‍കുന്നത്. ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന രീതിക്കാണ് ബുള്ളിയിങ് എന്നു പറയുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതു ഭീഷണിയാണ്. ബുള്ളിയിങ് നടത്തുന്നവര്‍ക്ക് ഒരു കിഴുക്കുകൊടുക്കലായിരിക്കും (nudge) ആദ്യ നടപടി. പ്രൊഫൈലില്‍ എത്ര ഫോളോവര്‍മാരുണ്ട് എന്നതിന് പ്രാധാന്യം കുറയ്ക്കും. ഇന്‍സ്റ്റഗ്രാം ഷോപ്പിങും ആപ്പിലൂടെയുള്ള സംഭാവന നല്‍കലും എളുപ്പമാക്കി എന്നതും പ്രധാനമാറ്റങ്ങളില്‍ പെടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA