ADVERTISEMENT

നിലവിലെ ഉപയോക്താക്കളെ പിടിച്ചുനിർത്താനും പുതിയ ആളുകളെ കണ്ടെത്താനും വൻ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഫെയ്സ്ബുക്. മുഖം മിനുക്കി എത്തുന്ന ഫെയ്സ്ബുക് പുതിയ ഫീച്ചറുകൾ പരീക്ഷിക്കുമെന്നാണ് അറിയുന്നത്. വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ഫെയ്സ്ബുക്കും ആലോചിക്കുന്നത്.

 

സീക്രട്ട് ക്രഷസ് എന്ന പേരിലാണ് ഫെയ്സ്ബുക്കിലെ ഡേറ്റിങ് ഫീച്ചർ അറിയപ്പെടുന്നത്. ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫെയ്സ്ബുക് വഴിയ ഡേറ്റിങ് വിജയിക്കുമെന്നു തന്നെയാണ് മാർക്ക് സക്കർബർഗ് കരുതുന്നത്. ഫെയ്സ്ബുക്കിലെ ഫ്രണ്ട്സ് ലിസ്റ്റിൽ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാൻ സാധിക്കും. 

 

18 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് ഡേറ്റിങ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫെയ്സ്ബുക് അവകാശപ്പെടുന്നത്. ഇതോടൊപ്പം പണം നൽകിയാൽ കൂടുതൽ സേവനങ്ങൾ നൽകുന്ന സീക്രട്ട് ക്രഷും പതിപ്പും ഫെയ്സ്ബുക് തുടങ്ങിയേക്കും.

 

ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒൻപത് പേരയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാൻ അവസരം. ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്കും ഫെയ്സ്ബുക് നോട്ടിഫിക്കേഷൻ അയക്കും. പ്രണയം നേരിട്ട് പറയാൻ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫെയ്സ്ബുക് ഒരുക്കുന്നത്. ടിൻഡർ പോലുള്ള ഡേറ്റിങ് വെബ്സൈറ്റുകളുടെ രീതിയാണ് ഫെയ്സ്ബുക്കിന്റെ സീക്രട്ട് ക്രഷും പരിഗണിക്കുന്നത്. എന്നാൽ ഫ്രണ്ട് ലിസ്റ്റിലുള്ളവർക്ക് മാത്രമാണ് ഫെയ്സ്ബുക് ഈ സേവനം നൽകുന്നത്.

 

ഡേറ്റിങ് ആഗ്രിക്കുന്നവരെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ സേവനം ഫെയ്സ്ബുക് നേരത്തെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കായ ഫെയ്സ്ബുക്കിൽ ഡേറ്റിങ് സര്‍വീസിന് വലിയ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് പുതിയ നീക്കം.

 

നിലവിൽ ചില പെയ്ഡ് ഡേറ്റിങ് വെബ്സൈറ്റുകൾ ഉണ്ടെങ്കിലും ഈ മേഖലയിൽ വൻ മാറ്റമായിരിക്കും ഫെയ്സ്ബുക് കൊണ്ടുവരിക. ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തി ഓൺലൈനിലൂടെയും അല്ലാതെയും ഡേറ്റിങ് നടത്തി ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫെയ്സ്ബുക് വലിയ സാധ്യതയാണ് ഇതുവഴി നല്‍കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com