ADVERTISEMENT

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഗുരുതര സുരക്ഷാ കണ്ടെത്തിയതായി ഫെയ്സ്ബുക് വെളിപ്പെടുത്തി. വാട്സാപ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോണുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുള്ള വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്സാപ് തന്നെ ഔദ്യോഗികമായി അറിയിച്ചുള്ള മുന്നറിയിപ്പ് പ്രകാരം ആപ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്നാണ്.

 

ഇസ്രയേലിൽ നിന്നുള്ള സോഫ്‌റ്റ്‌വെയർ സെക്യൂരിറ്റി സ്ഥാപനമായ എൻഎസ്ഒ ആണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്. ഈ ബഗ് ഹാക്കർമാരുടെ ശ്രദ്ധയിൽ പെട്ടാൽ വാട്സാപ് ഇൻസ്റ്റാൾ ചെയ്ത ഏതു ഫോണും ഹാക്ക് ചെയ്യാനാകും. ഇതോടെയാണ് 150 കോടി ഉപയോക്താക്കളോട് ആപ് ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാൻ വാട്സാപ് ആവശ്യപ്പെട്ടത്.

 

വാട്സാപ് വോയ്സ് കോളിലൂടെയാണ് മാൽവെയര്‍ ആക്രമണം നടത്തുന്നത്. ഇതുവഴി നുഴഞ്ഞുകയറി ഫോണിൽ നിരീക്ഷണ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. എന്നാൽ ഹാക്കര്‍മാരുടെ വോയ് കോളുകൾ വാട്സാപ് കോൾ ലിസ്റ്റിൽ കാണാനാകില്ല. അറിയാത്ത കോളുകൾ എടുത്തില്ലെങ്കിലും ഫോണിൽ വാട്സാപ് ഉണ്ടെങ്കിൽ ഹാക്കർക്ക് ഫോൺ നിരീക്ഷിക്കാൻ സാധിക്കും.

 

ദിവസങ്ങൾക്ക് മുൻപാണ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. എന്നാല്‍ നിലവിലെ വേർഷണുകളിലെ പ്രശ്നം പരിഹരിക്കാൻ വാട്സാപ്പിനു സാധിച്ചിട്ടില്ല. ഇതോടെയാണ് പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വാട്സാപ് തന്നെ ആവശ്യപ്പെട്ടത്. അതേസമയം, പ്രശ്നം പഠിച്ചുവരികയാണെന്നും ഉടൻ തന്നെ പരിഹരിക്കുമെന്നും വാട്സാപ് എൻജിനീയർമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com