ADVERTISEMENT

സോഷ്യൽ മീഡിയയുടെ അമിത സ്വാധീനം കൗമാരപ്രായക്കാരെ വൻ ദുരന്തത്തിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളും ആത്മഹത്യയും എല്ലാം നാൾക്കുനാൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മലേഷ്യയിൽ പതിനാറുകാരി ഓൺലൈനിൽ വോട്ടിനിട്ടാണ് ആത്മഹത്യ ചെയ്തത്.

 

താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈൻ സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചാണ് ജീവനൊടുക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത്തരമൊരു പോസ്റ്റിട്ട് അഭിപ്രായം തേടിയത്. എന്നാൽ മിക്ക സുഹൃത്തുക്കളും താൻ മരിക്കുന്നതാണ് നല്ലതെന്ന് രേഖപ്പെടുത്തുകയായിരുന്നു.

 

69 ശതമാനം സുഹൃത്തുക്കളും താൻ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് തമാശയ്ക്കായിരുന്നു. 31 പേർ മാത്രമാണ് ജീവിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘Really Important, Help Me Choose D / L’ ഇതായിരുന്നു പോസ്റ്റ്. മരണം ആണെങ്കിൽ ഡി, ജീവിതം ആണെങ്കിൽ എൽ രേഖപ്പെടുത്താനായിരുന്നു പോസ്റ്റ്. ഇത് സംബന്ധിച്ച് മലേഷ്യൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

എന്നാൽ ഇത്തരം ആത്മഹത്യകൾ കൂടിയിട്ടുണ്ടെന്നും ഇത് മലേഷ്യയിലെ മാത്രം വിഷയമല്ലെന്നുമാണ് സൈബർ വിദഗ്ധർ പറയുന്നത്. ഇത്തരം ദുരന്തങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സോഷ്യൽമീഡിയകൾ വിലക്കുമെന്ന് യുകെ ഉൾപ്പടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com