ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അമിത് ഷായോ പോലും ബിജെപിക്ക് ഇത്ര‌യും വലിയ ജയം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നാൽ മോദിയുടെ വൻ വിജയം നേരത്തെ തന്നെ മുൻകൂട്ടികണ്ട കണക്കുകളുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ സംഭവിച്ചതിന്റെ വ്യത്മായ ഡേറ്റയാണ് സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ മുന്നോട്ടുവെക്കുന്നത്. നിങ്ങൾ ഗൂഗിൾ ട്രന്റിങ്ങിൽ വിശ്വസിക്കുന്ന വ്യക്തിയാണെങ്കിൽ തിരഞ്ഞെടുപ്പിന് മുൻപെ പറയാമായിരുന്നു മോദി ഇന്ത്യ പിടിച്ചടക്കുമെന്ന്. കാരണം എതിർ പാർട്ടി കോൺഗ്രസ് ട്രന്റിങ് ലിസ്റ്റിൽ ബഹുദൂരം പിന്നിലായിരുന്നു. ഒരിക്കൽ പോലും ഗൂഗിൾ ട്രന്റിങ് പട്ടികയിൽ ബിജെപിയുടെ സമീപത്തെങ്കിലും എത്താൻ കോൺഗ്രസ്സിന് സാധിച്ചില്ല.

BJP-trend

 

ഒരു കാലത്ത് ഇടതിന്റെ കോട്ടയായിരുന്ന പശ്ചിമ ബംഗാളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ എടുത്തു നോക്കിയാൽ ഭാരതീയ ജനതാ പാർട്ടിയെ കുറിച്ച് കൂടുതൽ സേർച്ചിങ് വന്നിരിക്കുന്നത് പശ്ചിമ ബംഗാളിൽ നിന്നാണ്. ഇതു തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുന്നത്. ഇടത് സര്‍ക്കാർ ഭരിക്കുന്ന കേരളത്തില്‍ നിന്നുള്ള സേർച്ചിങ്ങിലും കോൺഗ്രസിനേക്കാൾ മുന്നിൽ ബിജെപിയാണ്.

 

modi-trend

സിക്കിം, യുപി, ഒഡീഷ, ത്രിപുര, ജാർഖണ്ഡ്, ബിഹാർ, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ബിജെപി സേർച്ചിങ് ഏറെ മുന്നിലാണ്. കേരളത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരം 61 ശതമാനം പേർ ബിജെപിയെ അന്വേഷിച്ചപ്പോൾ കോൺഗ്രസിനെ തേടിയത് 39 ശതമാനം മാത്രമാണ്.

 

എന്നാൽ 12 മാസത്തെ സെർച്ചിങ് കണക്കിൽ കോൺഗ്രസിനൊപ്പം നിന്നത് രാജസ്ഥാൻ, മധ്യപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ്. എന്നാൽ കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യയിൽ ബിജെപി മാത്രമായി ഒതുങ്ങി. കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ സെർച്ചിങ് മാപ്പിൽ നിന്നു പൂർണ്ണമായും മറഞ്ഞു.

 

അതേസമയം, കോൺഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി സെർച്ചിങ് ട്രന്റിങ്ങിൽ എവിടെയും കണ്ടില്ല. ഇന്ത്യ ഒന്നടങ്കം നരേന്ദ്ര മോദി തരംഗം തന്നെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com