sections
MORE

വാവെയ് ഫോണുകളിൽ വാട്സാപ്പിനും ഫെയ്സ്ബുക്കിനും വിലക്ക്

Huawei-fb
SHARE

യുഎസ്–ചൈന വ്യാപാരയുദ്ധത്തിന്റെ തുടർച്ചയായി ചൈനീസ് കമ്പനിയായ വാവെയുടെ മേൽ യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയാണ് മുൻനിര ടെക് കമ്പനികളും. ഗൂഗിളും മൈക്രോസോഫ്റ്റും മറ്റു ചില കമ്പനികളും നേരത്തെ തന്നെ നടപ്പിലാക്കി. അവസാനം ഫെയ്സ്ബുക്കും വാവെയ് ഫോണുകളെ ഉപേക്ഷിച്ചിരിക്കുന്നു.

ഇനി ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഫെയ്സ്ബുക് തടഞ്ഞുവെന്നാണ് റിപ്പോർട്ട്. ഫെയ്സ്ബുക്, വാട്‍സാപ്, ഇൻസ്റ്റഗ്രാം എന്നിവയാണ് ഫെയ്സ്ബുക് കമ്പനിയുടെ കീഴിലുള്ള പ്രധാന ആപ്പുകൾ. വാവെയ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരുന്ന ഈ ആപ്പുകൾ ഗൂഗിളിന്റെ പ്ലേ സ്റ്റോർ വിലക്കിനെ അതിജീവിച്ചിരുന്നു. 

എന്നാൽ, ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതി ഫെയ്സ്ബുക് നിഷേധിച്ചതോടെ ഇറങ്ങാനിരിക്കുന്ന വാവെയ് ഫോണുകൾക്ക് ഈ ആപ്പുകളും ലഭിക്കില്ല. നിലവിലുള്ള വാവെയ് ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും തടസ്സമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA