ADVERTISEMENT

ഇന്റർനെറ്റും സ്മാര്‍ട് ഫോണുകളും വ്യാപകമായതോടെ സോഷ്യൽമീഡിയ ഉപയോഗവും കൂടി. കിട്ടുന്ന എന്തു വിവരവും ചിത്രങ്ങളും ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ കൊല്ലപ്പെട്ട യുവതിയുടെ ചിത്രം നിരവധി വാട്സാപ്, ഫെയ്സ്ബുക് ഗ്രൂപ്പുകളിലാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതു വൻ കുറ്റകൃത്യമാണെന്ന് അറിയാതെയാണ് മിക്കവരും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

 

ഇത്തരക്കാർ‌ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം സോഷ്യൽമീഡിയ ഉപയോക്താക്കൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനും ഏതിനും യാതൊരു ബോധവുമില്ലാതെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിന്നിൽ. മലയാളികൾ മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളുടെ പിന്നാലെ പോകുന്നത്. 

 

ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് തടയാൻ നിയമങ്ങളുണ്ടെങ്കിലും ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകൾ ഒന്നടങ്കം നിരീക്ഷിക്കുക ബുദ്ധിമുട്ടാണ്. ഇതിനാലാണ് മിക്കവരും നിയമനടപടിയിൽ നിന്ന് രക്ഷപ്പെടുന്നത്. പൊതുജനത്തിനു ബുദ്ധിട്ടുണ്ടാക്കുന്ന വിവരങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് ഫെയ്സ്ബുക്കിന്റെ നിബന്ധനകളിലുണ്ട്. എന്നാൽ ഇത്തരം പോസ്റ്റുകൾ സമയത്തിനു നീക്കം ചെയ്യാൻ ഫെയ്സ്ബുക്കിനും സാധിക്കുന്നില്ല.

 

മാസങ്ങൾക്ക് മുൻപ് ന്യൂസിലൻഡിലെ ഭീകരാക്രമണം ഫെയ്സ്ബുക്കിൽ ലൈവായി കാണിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് ഫെയ്സ്ബുക് തന്നെ ഇടപ്പെട്ട് വിഡിയോകൾ എല്ലാം നീക്കം ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com