ADVERTISEMENT

കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ വിജയം സോഷ്യൽമീഡിയകളിൽ ഇപ്പോഴും ചർച്ചയാണ്. എന്നാൽ മൽസരം കഴിഞ്ഞതിനു ശേഷം സെർച്ച് എൻജിൻ ഗൂഗിൾ നേരിട്ട ഒരു ചോദ്യാണ് why bumrah man of the match (എന്തു കൊണ്ടാണ് ബുംറ മാൻ ഓഫ് ദ മാച്ച്). ആ രഹസ്യം അറിയാൻ ഇന്ത്യക്കാർ ഒന്നടങ്കം ഗൂഗിളിനെ സമീപിച്ചു.

 

ശനിയാഴ്ച രാത്രി 10.42 നാണ് ഈ ചോദ്യം ഗൂഗിൾ സെർച്ചിന്റെ ട്രന്റിങ്ങിൽ ആദ്യമായി വന്നത്. 11.22 ആയപ്പോഴേക്കും ഇതേ ചോദ്യവുമായി നിരവധി പേരാണ് ഗൂഗിളിനെ സമീപിച്ചത്. എന്നാൽ ഞായറാഴ്ചയും ക്രിക്കറ്റ് ആരാധകര്‍ക്ക് ഗൂഗിളിനോട് ചോദിക്കാനുള്ളത് ഇതു തന്നെയായായിരുന്നു. നിർണായ നിമിഷങ്ങളിൽ വിക്കറ്റ് നേടുകളും റൺസ് വിട്ടുകൊടുക്കാതെ എതിർ ടീമിനെ പ്രതിസന്ധിയിലാക്കുകയും ചെയ്ത ബുംറയാണണ് കളിയിലെ താരമെന്ന് ഗൂഗിൾ സെർച്ചിങ് ഫലങ്ങളും പറയുന്നു.

 

ഇന്ത്യക്ക് പുറമെ അമേരിക്കയില്‍ നിന്നുള്ളവരും ഇതേ അന്വേഷണം നടത്തി. അതേസമയം ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് പിറന്നതോടെ ഇത് സംബന്ധിച്ചുള്ള സെർച്ചിങ്ങും കൂടി. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഹാട്രിക് വിഡിയോ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും കൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com