ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടു ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിനെ ടൈപ്‌റൈറ്റര്‍ ആയി ഉപയോഗിക്കുന്നുവെന്നും ഒരു പറച്ചിലുണ്ട്. രാഷ്ട്രീയക്കാരിന്‍ ട്രംപ് മാത്രമല്ല ടെക്‌നോളജി ഉപയോഗിക്കന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇന്ത്യയിൽ മോദി സർക്കാരിലെ പല മന്ത്രിമാരും ടെക്‌നോളജിയെക്കുറിച്ച് നല്ല അവബോധമുള്ളവരാണ്. ഇവരില്‍ പലരും ആന്‍ഡ്രോയിഡിലെ അല്ലെങ്കില്‍ ഐഒഎസിലെ ഏറ്റവും മികച്ച മോഡലുകള്‍ തന്നെ കൈവശംവയ്ക്കുന്നു എന്നതു കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. ചില മന്ത്രിമാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാം:

 

മുന്നില്‍ മോദി തന്നെയാണ് എന്നാണ് പറയുന്നത്. ആപ്പിള്‍ കമ്പനിയുടെ കുടുംബത്തില്‍ നിന്നുളള ഉപകരണങ്ങളാണ് മോദി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2018ലെ ചൈന, ദുബൈ സന്ദര്‍ശന സമയങ്ങളില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നത് ഐഫോണ്‍ 6 സീരിസിലെ ഒരു ഫോണായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉപകരണങ്ങളോടുള്ള തന്റെ ഇഷ്ടം മറച്ചു വയ്ക്കാത്ത പ്രധാനമന്ത്രി ആപ്പിള്‍ കമ്പനിയുടെ ഉപകരണങ്ങളിലേക്ക് മാറിയത് സുരക്ഷ പരിഗണിച്ചാണെന്നു പറയുന്നു. അദ്ദേഹത്തിന് ട്വിറ്ററിൽ 48.2 ഫോളോവര്‍മാരാണുള്ളത്. വിവിധ സമൂഹമാധ്യമങ്ങളിലായി അദ്ദേഹത്തിന് ലോകമെമ്പാടും നിന്ന് 11 കോടി ഫോളോവര്‍മാരാണുള്ളത്. ആഗോള തലത്തില്‍ ട്രംപിന് 9.6 കോടി ഫോളോവര്‍മാരാണുള്ളത്.

 

മോദി മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായാകട്ടെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളിലൊന്നായ XS ആണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാന്ധിനഗറില്‍ നിന്നുള്ള എംപി ആയ അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും എതിരാളികളെ അടിച്ചിരുത്താനും മറ്റുമായി ഫെയ്‌സ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നു. അദ്ദേഹഹത്തിന് ട്വിറ്ററില്‍ ഏകദേശം 1.4 കോടി ഫോളോവര്‍മാരാണുള്ളത്.

 

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രണ്ടു സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നു. ഒരു ഐഫോണും മറ്റൊന്ന് ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റും. വാട്‌സാപ്പും ഫെയ്‌സ്ബുക്കും ട്വിറ്ററും അദ്ദേഹം ഉപയോഗിക്കുന്നു. ഓണ്‍ലൈനായി എപ്പോഴും പുതിയ കാര്യങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കുന്ന അദ്ദേഹം തന്റെ ഔദ്യോഗിക കാര്യങ്ങള്‍ പോലും നെറ്റിലൂടെ സംവേദിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്. 11 ലക്ഷം ട്വിറ്റര്‍ അനുയായികളാണ് അദ്ദേഹത്തിനുള്ളത്.

 

റോഡ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് റെയില്‍വെ മിനിസ്റ്റര്‍ നിതിന്‍ ഗഡ്കരിയാകട്ടെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും സജീവമാണ്. നാഗ്പൂരില്‍ നിന്നു തിഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും തന്റെ ടീമിലുള്ളവരുമായി ബന്ധപ്പെടുന്നു. അദ്ദേഹത്തിന് 51 ലക്ഷം ഫോളോവര്‍മാരാണ് ട്വിറ്ററിലുള്ളത്.

 

ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ സമൂഹമാധ്യമ പ്രവര്‍ത്തനങ്ങള്‍ ട്വിറ്ററിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നു കാണം. 22.3 ലക്ഷം ഫോളോവര്‍മാരാണ് മന്ത്രിക്കുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരിക്കാനും അവര്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നു. തന്റെയും പ്രധാനമന്ത്രി മോദിയുടെയും പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അവര്‍ ട്വിറ്ററിനെ തന്നെ ഉപയോഗിക്കുന്നു.

 

കേന്ദ്ര സ്റ്റീല്‍ സഹ മന്ത്രി ഭഗന്‍സിങ് കുലാസ്‌തെ (Faggansingh Kulaste) ഒരു ഐഫോണും സാംസങ് കീപാഡ് ഫോണും ഉപയോഗിക്കുന്നു. പുറം ലോകം അറിയേണ്ട കാര്യങ്ങള്‍ പുറത്തു വിടാനും അദ്ദേഹം വാട്‌സാപ്പും ട്വിറ്ററും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നു.

 

മന്ത്രിമാരെ കൂടാതെ ബിജെപിയുടെ ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. 7.5 ലക്ഷം ഫോളോവര്‍മാരാണ് അദ്ദേഹത്തിന് ട്വിറ്ററിലുള്ളതെന്നു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com