ADVERTISEMENT

ഓർകുട്ടിൽ നേടിയ വിജയത്തിനു ശേഷം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മറ്റൊരു സോഷ്യൽ നെറ്റ്‌വർക്ക് വിജയിപ്പിച്ചെടുക്കാൻ ഗൂഗിളിനു സാധിച്ചിട്ടില്ല. പല കാലഘട്ടങ്ങളിലായി പല പേരുകളിൽ പലതും അവതരിപ്പിച്ചെങ്കിലും ഒന്നും പച്ചപിടിച്ചില്ല. ഫെയ്സ്ബുക് കുടുംബത്തിൽ നിന്നുള്ള സോഷ്യൽ നെറ്റ്‍വർക്കുകളുടെ ജനപ്രീതിയെയും പ്രചാരത്തെയും മറികടക്കാനാവാതെ ഇവയൊക്കെയും പിന്നീട് ഗൂഗിൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഷൂലെയ്സ് എന്ന പേരിൽ പുതിയൊരു സോഷ്യൽ നെറ്റ്‍വർക്കിനു തുടക്കമിട്ടിരിക്കുകയാണ് ഗൂഗിൾ. 

 

നിലവിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രമുള്ളവർക്കാണു ഷൂലെയ്സ്. വൈകാതെ ഈ ആപ് ഇന്ത്യയിലേക്കും എത്തിച്ചേരുമെന്നാണ് അറിയുന്നത്. സമാനമായ അഭിരുചികളുള്ളവരെ പരിചയപ്പെടാൻ സഹായിക്കുന്ന ഷൂലെയ്സ് വെർച്വൽ സൗഹൃദത്തിനപ്പുറം നേരിട്ടുള്ള കൂടിക്കാഴ്ചകൾക്കു പ്രാധാന്യം നൽകുന്നു എന്നതു ശ്രദ്ധേയമാണ്.

 

സിനിമ, സംഗീതം, പുസ്തകങ്ങള്‍, ഭക്ഷണം എന്നിവ ഇഷ്ടപ്പെടുന്നവരെ ഗൂഗിള്‍ ഇതിലൂടെ കണ്ടെത്തി ഒരുമിപ്പിക്കുമെന്നാണ് അവകാശപ്പെടുന്നത്. പുതിയ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്കും മറ്റും ഈ ആപ്പ് വഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച്‌ മേക്കിങ് സംവിധാനമാണ് 'ഷൂലെയ്സി'ലും പരീക്ഷിക്കുന്നത്. 

 

അതേസമയം, കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് ഗൂഗിള്‍ ഓരോ അംഗത്തെയും ഈ സർവീസ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുക. ഉപഭോക്താക്കളുടെ സുരക്ഷയും സൗകാര്യതയും ഉറപ്പ് വരുത്താൻ മികച്ച സേവനമാണ് ഗൂഗിൾ നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com