ADVERTISEMENT

ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ വാട്സാപ് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം വരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. ഫോണുകൾ ഓഫുചെയ്യുമ്പോഴും വാട്സാപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുമെന്നായിരുന്നു വാദം.

 

വാട്സാപ് സംവിധാനങ്ങൾ വെബ് വേര്‍ഷനിൽ ഉപയോഗിക്കാനുള്ള ഫീച്ചറുകൾ ലളിതമാക്കും. ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ വാട്സാപ് വെബ് അധിഷ്‌ഠിത പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ട് പുറത്തുവിട്ട വാട്സാപ് ട്രാക്കിങ് ബ്ലോഗായ WABetaInfo പറയുന്നത് ഈ ഫീച്ചർ ഇപ്പോൾ വാട്സാപ് വെബിലേക്ക് വ്യാപിക്കില്ലെന്നാണ്.

 

ലളിതമായി പറഞ്ഞാൽ വാട്സാപ് വെബ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം. ‘വാട്സാപ് വെബിന് ഇപ്പോഴും നിങ്ങളുടെ ഫോണിൽ ഒരു ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. കുറച്ച് സമയം മറ്റൊരു പിസിയിൽ വാട്സാപ് തുറക്കാൻ ആഗ്രഹിക്കുമ്പോൾ ഫോൺ തുടർന്നും ഉപയോഗിക്കേണ്ടി വരും," എന്നാണ് WABetaInfo വെബ്സൈറ്റിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com