sections
MORE

കശ്മീർ വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനികളെ ഒതുക്കി, സഹായം തേടി സിലിക്കൺ വാലിയിലേക്ക്

Asif-Ghafoor
SHARE

കശ്മീർ വിഷയത്തിൽ ഓൺലൈൻ പിന്തുണ തേടി പാക്കിസ്ഥാൻ സിലിക്കണ്‍ വാലിയിലെ ടെക് കമ്പനികളെ സമീപിക്കുന്നു. ഫെയ്സ്ബുക്, ഗൂഗിൾ, ട്വിറ്റർ എന്നീ കമ്പനികളെയാണ് പാക്കിസ്ഥാൻ സമീപിക്കുന്നത്. കശ്മീരിലെ അധിനിവേശ മേഖലയിലെ ഇന്ത്യൻ അതിക്രമങ്ങൾ ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും വ്യാജമായി ഉയർത്തിക്കാട്ടിയ പാക്ക് അനുകൂല അക്കൗണ്ടുകളെല്ലാം ഇന്ത്യ ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിനു പരിഹാരം തേടിയാണ് പാക്കിസ്ഥാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

കശ്മീരിന് അനുകൂലമായി പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ച വിഷയം ചൂണ്ടികാണിച്ചാണ് പാക്കിസ്ഥാൻ ഇടപെട്ടതെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ (ഡിജി) മേജർ ജനറൽ ഗഫൂർ പറഞ്ഞു.

കശ്മീരിനെ പിന്തുണച്ച് പോസ്റ്റ് ചെയ്തതിന് പാക്ക് അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചതിനെതിരെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പാക്കിസ്ഥാനിൽ പ്രതിഷേധം നടക്കുന്നുണ്ട്. അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ പുതിയ ക്യാംപയിനുകളുമായി മുന്നിട്ടിറങ്ങാനും പാക്ക് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയായി ജമ്മു കശ്മീരിലെ അതിക്രമങ്ങളെക്കുറിച്ച് പോസ്റ്റുചെയ്യുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് പാക്കിസ്ഥാനിൽ നിന്നുള്ള നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചതിന് കഴിഞ്ഞ ആഴ്ച പാക്ക് മാധ്യമപ്രവർത്തകന്റെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിലിക്കൺ വാലി കമ്പനികളിൽ ഇന്ത്യക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ് പാക്ക് അക്കൗണ്ടുകൾ പൂട്ടിച്ചതെന്നാണ് ഗഫൂർ ആരോപിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA