ADVERTISEMENT

1,600 ഓളം ജീവനക്കാരാണ് ജെന്‍പാക്ടിന്റെ ഹൈദരാബാദ് ഓഫീസിലിരുന്ന് ആയിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിക്കുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ പ്രതിവര്‍ഷം 2,50,000 രൂപ അതായത് പ്രതിമാസം 20,000 രൂപ വരെ ലഭിക്കും. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ്‌ ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

 

ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി ഉപയോക്താക്കള്‍ ഫ്ലാഗ്/റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ ജെൻപാക്റ്റ് ജീവനക്കാർ അവലോകനം ചെയ്യുകയും അതിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുന്നു. അവരുടെ ജോലിയില്‍, അക്രമം, നഗ്നത, രാഷ്ട്രീയമായി സെൻസിറ്റീവ് മെറ്റീരിയൽ എന്നിവ കാണിക്കുന്ന ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഈ ജീവനക്കാര്‍ കടന്നു പോകുന്നു. ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനികളില്‍ ഒന്നായ ഫേസ്ബുക്കിനായി മോഡറേഷൻ ജോലികൾ ചെയ്യുന്ന ജെൻ‌പാക്റ്റ് ജീവനക്കാർക്ക് മതിയായ വേതനം ലഭിക്കുന്നില്ല എന്ന് മാത്രമല്ല, അസുഖകരമായ ഫേസ്ബുക്ക് പോസ്റ്റുകൾ കൈകാര്യം ചെയ്യുമ്പോൾ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള ഹൈദരാബാദ് ജീവനക്കാരുടെ പരാതി ഫേസ്ബുക്ക് അന്ന് നിരസിച്ചിരുന്നു, ഇന്ത്യൻ വിപണിക്ക് അനുസരിച്ചുള്ള വേതനമാണ് നല്‍കുന്നതെന്നായിരുന്നു കമ്പനിയുടെ വാദം.

 

ഇപ്പോള്‍ തങ്ങളുടെ ഫേസ്ബുക്ക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ജീവനക്കാരുടെ വേതനം ഇരട്ടിയിലേറെയായി ഉയര്‍ത്തിയതായി ജെന്‍പാക്ടിനോട് അടുത്ത രണ്ട് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മിനിമം വേതനം പ്രതിവര്‍ഷം 2.5 ലക്ഷം ($3,503) രൂപയായാണ് വര്‍ധിപ്പിച്ചത്. തൊഴിൽ പരസ്യങ്ങളുടെയും ജീവനക്കാരുടെ പോസ്റ്റുകളുടെയും അടിസ്ഥാനത്തിൽ, ചില ഉള്ളടക്ക മോഡറേറ്റർമാരുടെ പ്രാരംഭ ശമ്പളം വെറും ലക്ഷം രൂപയായിരുന്നു.

 

അതേസമയം, ശമ്പള വർദ്ധനവിന്റെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഫെയ്‌സ്ബുക്കും ജെൻപാക്റ്റും വിസമ്മതിച്ചു. എന്നാൽ ജെന്‍പാക്റ്റ്‌ ശബളവര്‍ധനവിനെക്കുറിച്ച് പ്രസ്താവനയിൽ വ്യക്തമാക്കിയത് “ഇത് ഞങ്ങളുടെ ജീവനക്കാരുമായുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും മികച്ച പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനും ഞങ്ങളെ സഹായിക്കും".- എന്നാണ്.

 

മെയ് മാസത്തിൽ ഫേസ്ബുക്ക്, യുഎസ് ഉള്ളടക്ക മോഡറേറ്റർമാർക്ക് ലൊക്കേഷന്‍ അനുസരിച്ച് രാജ്യവ്യാപകമായി മണിക്കൂറിന് 18 മുതൽ 22 ഡോളർ (ഏകദേശം 1,400 രൂപ ) വരെ മിനിമം വേതനം ഉയർത്തിയിരുന്നു.

 

ജെന്‍പാക്ടിന്റെ ഹൈദരാബാദ് യൂണിറ്റ്, ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് പുറമേ, ഇന്ത്യന്‍ ഭാഷകളിലെയും അറബിക്, ചില അഫ്ഗാൻ, ഏഷ്യൻ ഗോത്ര ഭാഷകളിലെയും പോസ്റ്റുകള്‍ അവലോകനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com