ADVERTISEMENT

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ പാക്കിസ്ഥാൻ സർക്കാരും മന്ത്രിമാരും പ്രതിഷേധത്തിലാണ്. കശ്മീരിലെ മനുഷ്യാവകാശ അവസ്ഥയെക്കുറിച്ചും സംഘർഷങ്ങളെ കുറിച്ചും വ്യാജ റിപ്പോർട്ടുകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന തിരക്കിലാണ് പാക്ക് നേതാക്കൾ.

 

യുദ്ധ പ്രവചനം മുതൽ ന്യൂക്ലിയർ ബോംബുകൾ ഉണ്ടെന്ന അവകാശവാദം വരെ പാക്ക് നേതാക്കൾ നടത്തുന്നുണ്ട്. രാജ്യാന്തര തലത്തിൽ ഇന്ത്യക്കുമേൽ സമ്മർദ്ദം ചെലുത്താൻ ലക്ഷ്യമിട്ടാണ് പ്രകോപനപരമായ പ്രസ്താവനകളും സോഷ്യൽമീഡിയ വ്യാജ ക്യാംപയിനുകളും.

 

ഇതിനിടെ ഇന്ത്യാ വിരുദ്ധ കഥ വിവരിക്കാനുള്ള തിടുക്കത്തിലുള്ള ശ്രമത്തിൽ പാക്കിസ്ഥാനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വലിയൊരു അബദ്ധം സംഭവിച്ചത് സോഷ്യൽമീഡിയയിൽ ഒന്നടങ്കം ട്രോളായി. കശ്മീരികളുടെ ദുരിതം വിവരിക്കാനായി ഇന്ത്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഒരു പോൺ നടിയുടെ ചിത്രമാണ്. ഒരു മുതിർന്ന സിനിമാതാരത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു. കശ്മീർ പ്രതിഷേധക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ബാസിത് പോൺ സിനിമയിലെ രംഗം റീട്വീറ്റ് ചെയ്തത്.

 

പോൺ നടൻ ജോണി സിൻസ് അഭിനയിച്ച ഒരു ചിത്രത്തിന്റെ സ്റ്റിൽ മന്ത്രി റീട്വീറ്റ് ചെയ്യുകയായിരുന്നു. അബദ്ധം മനസിലായതോടെ ബാസിത് പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ അപ്പോഴേക്കും മാധ്യമങ്ങളും സോഷ്യൽമീഡിയും ട്വീറ്റ് ആഘോഷമാക്കിയിരുന്നു. നിയന്ത്രണരേഖക്ക് അപ്പുറമുള്ള കശ്മീരികൾ പെല്ലറ്റ് ഗൺ ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചാണ് പാക്കിസ്ഥാനികൾ ട്വീറ്റ് ക്യാംപയിൻ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com