ADVERTISEMENT

പാക്കിസ്ഥാന്റെ പ്രതിരോധ ദിനം ആഘോഷിക്കുന്ന സെപ്റ്റംബർ 6ന് പുറത്തിറങ്ങിയ വിഡിയോ ട്വിറ്ററിൽ ഹിറ്റായിരിക്കുന്നു. പാക്കിസ്ഥാനികൾ പുറത്തിറക്കിയ വിഡിയോയുടെ പേരിൽ സോഷ്യൽമീഡിയ രണ്ടായി തിരിഞ്ഞ് ട്രോളുകൾ കൊണ്ട് നേരിടുകയാണ്. ഇന്ത്യ–പാക്ക് യുദ്ധത്തിനുശേഷം വിരാട് കോഹ്‌ലി പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നതിനൊപ്പം ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാൻ വിജയിക്കുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

 

‘ശ്രീനഗറിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കുന്നു, പാക്ക് ടീമിൽ വിരാട് കോലി കളിക്കുന്നു. പതിവ് വ്യാമോഹങ്ങൾ, മറ്റൊന്നുമല്ല’ എന്ന അടിക്കുറിപ്പോടെ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ നൈല ഇനയാത്ത് ആണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരമൊരു വിഡിയോ പുറത്തുവന്നതോടെ ഇന്ത്യക്കാർ ട്രോളുകൾ കൊണ്ട് പാക്കിസ്ഥാനികളെ ആക്രമിക്കാൻ തുടങ്ങി. മിക്ക ട്രോളുകളും നിരവധി പേരാണ് റീട്വീറ്റ് ചെയ്ത് ഹിറ്റാക്കിയത്.

 

2025 വർഷത്തിൽ സംഭവിക്കുന്ന കാര്യമാണ് വിഡിയോയിൽ പറയുന്നത്. ശ്രീനഗർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വിന്റി– 20 ലോകകപ്പ് ഫൈനലിന്റെ ഒരു രംഗത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. അതിനുശേഷം ക്രിക്കറ്റ് കമന്റേറ്റർ പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണെന്നും പറയുന്നുണ്ട്. പാക്കിസ്ഥാന്റെ രണ്ട് ഓപ്പണർമാരെ അദ്ദേഹം പരിചയപ്പെടുത്തുന്നു. രണ്ട് ഇതിഹാസ ബാറ്റ്സ്മാൻമാരായ ബാബർ ആസാം, വിരാട് കോലി.

 

പാക്ക് ക്രിക്കറ്റ് ആരാധകർ മത്സരം കാണുന്ന ഒരു വീട്ടിലേക്കാണ് പിന്നെ ക്യാമറ പോകുന്നത്. അവിടെ ഒരു പെൺകുട്ടി അച്ഛനോട് സംസാരിക്കുന്നു, ‘ദേഖ്‌ന ആജ് തോ വിരാട് കോഹ്‌ലി ഹേ മാച്ച് ജീത്‌വേഗ (നിങ്ങൾ നോക്കിക്കോ, വിരാട് കോഹ്‌ലി ഇന്ന് ഈ മത്സരത്തിൽ നമ്മളെ വിജയിപ്പിക്കും.)’

 

വിരാട് കോലി ഇന്ത്യൻ ടീമിലുണ്ടായിരുന്നതാണെന്ന് അവളുടെ അച്ഛൻ മറുപടി നൽകുന്നു. ആ നിമിഷം കുട്ടികൾ ചോദിക്കുന്നത് ആരാണ് ഇന്ത്യ? എന്നാണ്. നെയ്‌ല തന്റെ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം, ഇന്റർനെറ്റ് രണ്ടായി പിളർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com