ADVERTISEMENT

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലെ വിക്രം ലാൻഡറുമായി ബന്ധം നഷ്ടപ്പെട്ടിട്ട് മൂന്നു ദിവസമായി. ബന്ധം സ്ഥാപിക്കാനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ചൊവ്വാഴ്ച രാവിലെയും ഇസ്രോ ട്വീറ്റ് ചെയ്തത്. അതേസമയം, വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന റിപ്പോർട്ട് സോഷ്യൽമീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ഇതിനിടയിലാണ് വിക്രം ലാൻഡറുമായി ബന്ധപ്പെട്ടുള്ള നാഗ്പൂർ പൊലീസിന്റെ ട്വീറ്റ് ഹിറ്റാകുന്നത്.

 

പ്രിയ വിക്രം, ദയവായി സിഗ്നൽ തരൂ. സിഗ്നൽ തെറ്റിച്ചുവെന്ന കാരണത്താൽ എന്തായാലും ഞങ്ങൾ പിഴ ചുമത്തില്ലെന്നായിരുന്നു പാതി തമാശയായും അതേസമയം ആത്മാർഥമായും നാഗ്പൂർ സിറ്റി പൊലീസിന്റെ ട്വീറ്റ്. #VikramLanderFound #ISROSpotsVikram @isro#NagpurPolice എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തിയായിരുന്നു ട്വീറ്റ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇതിനകം തന്നെ 17,000 പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്. 64,000 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

 

പുതുക്കിയ മോട്ടോർവാഹന നിയമത്തിലെ പിഴയുമായി ബന്ധപ്പെടുത്തിയാണ് വിക്രം ലാൻഡറിന്റെ ട്വീറ്റും ചെയ്തിരിക്കുന്നത്. ലാൻഡർ എന്തെങ്കിലും സിഗ്നൽ തന്നാൽ നാഗ്പൂർ പൊലീസ് തന്റെ പേരിൽ പിഴ ഈടാക്കിക്കൊള്ളൂ എന്ന് വരെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 20,000 കമന്റുകളാണ് ഈ പോസറ്റിന് ലഭിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com