ADVERTISEMENT

സോഷ്യൽ മീഡിയ ജനാധിപത്യത്തിന്റെ ശക്തമായ ഉപകരണമായി മാറിയെന്നും ഇത് നല്ല ഭരണത്തിനുള്ള ആയുധമായി ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂയോർക്കിലെ ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത ശേഷം ഒരു ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മോദി.

സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയെ കുറിച്ച് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മോദി മറുപടി നൽകി. വിദൂര പ്രദേശങ്ങളിൽ (ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ) താമസിക്കുന്നവരിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കാൻ കഴിയുന്നതിനാൽ സോഷ്യൽ മീഡിയയെ നല്ല ഭരണത്തിനായി മികച്ച രീതിയിൽ ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

സോഷ്യൽ മീഡിയ ജനാധിപത്യത്തിന്റെ ശക്തമായ ഉപകരണമായി മാറി, താൻ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രളയബാധിത പ്രദേശങ്ങളിലെ ജീവൻ രക്ഷിക്കാൻ അധികാരികൾക്ക് സോഷ്യൽമീഡിയ വഴി നിർദ്ദേശം നൽകിയ സംഭവത്തെ കുറിച്ചും മോദി പറഞ്ഞു.

ഒരു സർക്കാറിന്റെ തലവൻ എന്ന നിലയിൽ ഇത് എങ്ങനെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞത് ഇങ്ങനെ, നല്ല ഭരണത്തിനായി സോഷ്യൽ മീഡിയയെ മികച്ച ആയുധമായി ഉപയോഗിക്കുന്നതിന് അനുകൂലമാണെന്നും ഞാൻ ആ ദിശയിലാണെന്നുമാണ്. സംഘടിത രീതിയിൽ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രവണത ഉള്ളതിനാൽ ആളുകൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ ലഭിക്കുമ്പോൾ ആദ്യം അത് പരിശോധിക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. വ്യാജ വാർത്തകളെ പ്രതിരോധിക്കാൻ സ്ഥാപിത മാധ്യമങ്ങൾ മുൻകൈയെടുക്കുന്നത് പ്രോത്സാഹജനകമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഫോർവേഡിങ്ങിന്റെ രീതി സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു. 1999ൽ കാണ്ഡഹാർ ഹൈജാക്കിങ് സംഭവം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, അക്കാലത്ത് ഇലക്ട്രോണിക് ന്യൂസ് ചാനലുകൾ പുതിയതാണെന്നും സംഭവവുമായി ബന്ധപ്പെട്ട എല്ലാം അവർ സംപ്രേഷണം ചെയ്തു. ഇത് സർക്കാരിനെ സമർദത്തിലാ‌ക്കിയെന്നും തീവ്രവാദികൾ സാഹചര്യം മുതലെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഹൈജാക്കിങ് എപ്പിസോഡ് അവസാനിച്ചതിനുശേഷം വാർത്താ ചാനലുകൾ ആത്മപരിശോധന നടത്തി അവരുടെ തെറ്റുകൾ തിരുത്താൻ തീരുമാനിച്ചു. എനിക്കത് ഇഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞു. ആത്മപരിശോധനയുടെ പ്രവണത ക്രമേണ അവസാനിച്ചത് മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കാനും മസാലകൾ നിറഞ്ഞ വാർത്തകൾ അവതരിപ്പിക്കാനുമുള്ള മത്സരം മൂലമാണെന്നും കാര്യങ്ങൾ മെച്ചപ്പെടുമോ എന്ന് പറയാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com